ETV Bharat / state

രാജാക്കാട് ടൗണും പരിസരവും ഇനി മുതൽ ക്യാമറ കണ്ണില്‍ സുരക്ഷിതം - പരിസരം

പ്രധാന റോഡുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിൽ 27 ക്യാമറകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനിലെ മോണിറ്ററില്‍ കാണാനാകും

surroundings  cameras  Rajakadu  രാജാക്കാട്  സുരക്ഷിതം  പരിസരം  സി.സി.ടി.വി ദൃശ്യങ്ങൾ
രാജാക്കാട് ടൗണും പരിസരവും ഇനി മുതൽ ക്യാമറ കണ്ണില്‍ സുരക്ഷിതം
author img

By

Published : Oct 2, 2020, 9:06 PM IST

ഇടുക്കി: രാജാക്കാട് ടൗണും പരിസരവും ഇനി മുതൽ ക്യാമറ കണ്ണില്‍ സുരക്ഷിതം. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം. പ്രധാന റോഡുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിൽ 27 ക്യാമറകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനിലെ മോണിറ്ററില്‍ കാണാനാകും. രാജാക്കാട് ഗ്രാമ പഞ്ചായത്തിൻ്റെയും, മർച്ചൻ്റ്സ് അസോസിയേഷൻ്റെയും പൊലീസിൻ്റെയും സഹകരണത്തോടെയാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഉയര്‍ന്ന നിലവാരത്തിലുള്ള ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. രാജാക്കാട് ടൗൺ, എന്‍.ആര്‍ സിറ്റി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചത്. കുറ്റകൃത്യങ്ങൾ, മാലിന്യം തള്ളൽ എന്നിവ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. വിവിധ ക്യാമറകളുടെ ദൃശ്യങ്ങള്‍ ഏകീകരിച്ച് രാജാക്കാട് പൊലീസ് സ്റ്റേഷനിലും പഞ്ചായത്തിലും 24 മണിക്കൂറും മോണിറ്ററിംഗ് സംവിധാനം ഒരുക്കിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ഇൻ്റര്‍നെറ്റ് സഹായത്തോടെയാണ് രാത്രിയും പകലും കൃത്യമായ ദൃശ്യങ്ങൾ നൽകുന്ന ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.