ETV Bharat / state

ഇടുക്കിയില്‍ വയോധികയെ ആണ്‍മക്കള്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി

ആണ്‍മക്കള്‍ക്കെതിരേ കോടതി കയറി ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ സ്വന്തമാക്കിയെങ്കിലും ഫലമുണ്ടായില്ലെന്ന് മുക്കുടിയില്‍ പുന്നത്താനത്ത് പങ്കജാക്ഷിയമ്മ പറയുന്നു

author img

By

Published : Sep 3, 2020, 4:50 PM IST

ഗാര്‍ഹിക പീഡനം വാര്‍ത്ത  പങ്കജാക്ഷിയമ്മ വാര്‍ത്ത  domestic violence news  pankajakshiamma news
പങ്കജാക്ഷിയമ്മ

ഇടുക്കി: ഹൃദ്രോഗിയായ വയോധികയെ സ്വന്തം പേരിലുള്ള വീട്ടില്‍ നിന്നും ആണ്‍മക്കള്‍ ഇറക്കിവിട്ടതായി പരാതി. ഇടുക്കി മുക്കുടിയില്‍ പുന്നത്താനത്ത് പങ്കജാക്ഷിയമ്മയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ആണ്‍മക്കള്‍ക്കെതിരെ ഈ അമ്മ കോടതി കയറി ഇന്‍ജെക്ഷന്‍ ഓര്‍ഡര്‍ സ്വന്തമാക്കിയെങ്കിലും ഫലമുണ്ടായില്ലന്ന് ഇവര്‍ പറയുന്നു. പൊലീസ് വേണ്ട നടപടി സ്വീകരിക്കാത്തതിനാല്‍ ഇവർക്ക് ഇന്നും വീട്ടില്‍ കയറാന്‍ കഴിഞ്ഞിട്ടില്ല.

ഇത്തരം ഒരുഅവസ്ഥ ഇനിയൊരമ്മയ്ക്കും ഉണ്ടാകരുതെന്നും അതിനാലാണ് താന്‍ ഇത് തുറന്ന് പറയുന്നതെന്നും മുക്കുടിയില്‍ പുന്നത്താനത്ത് പങ്കജാക്ഷിയമ്മ

അധികൃതര്‍ കയ്യൊഴിഞ്ഞപ്പോള്‍ മറ്റ് മാര്‍ഗമില്ലാതെ മാധ്യമ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു വിധവയായ പങ്കജാക്ഷിയമ്മ. ഇത്തരം ഒരുഅവസ്ഥ ഇനിയൊരമ്മയ്ക്കും ഉണ്ടാകരുതെന്നും അതിനാലാണ് താന്‍ ഇത് തുറന്ന് പറയുന്നതെന്നും ഇവര്‍ പറയുന്നു. പോകാന്‍ ഇടമില്ലത്ത പങ്കചാക്ഷിയമ്മ അന്തിയുറങ്ങുന്നത് മകളുടെ വീട്ടിലാണ്. നേരത്തെ ഉള്ള സ്ഥലത്തിന്‍റെ വീതം എല്ലാ മക്കള്‍ക്കും നല്‍കി. 14 വര്‍ഷം മുമ്പാണ് പങ്കജാക്ഷിയമ്മയുടെ ഭര്‍ത്താവ് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.