ഇടുക്കി: രാജാക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള കുടുംബാരോഗ്യ ഉപകേന്ദ്രവും ക്വാര്‍ട്ടേഴ്‌സ് കെട്ടിട പരിസരവും കാടു കയറി. ഇഴജന്തുക്കളുടെ ഭീതിയിലാണ് സമീപവാസികള്‍. മഴക്കാലത്തിന് മുന്‍പേ കാടുകള്‍ വെട്ടിത്തെളിക്കാത്തത് മൂലം കെട്ടിടത്തില്‍ പ്രവേശിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഇതോടെ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി ഇവിടം മാറി. ഈ കെട്ടിടങ്ങള്‍ക്ക് സമീപം നിരവധി വീടുകളാണ് ഉള്ളത്. ഒപ്പം തെട്ടടുത്തായി മുസ്ലീം പള്ളിയുമുണ്ട്. ആരോഗ്യ ജീവനക്കാര്‍ക്ക് താമസിക്കുന്നതിനായാണ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടം പണി കഴിപ്പിച്ചത്. എന്നാല്‍ ജീവനക്കാര്‍ ഉപയോഗിക്കാതെ വന്നതോടെ ലക്ഷങ്ങള്‍ മുതല്‍ മുടക്കി നിര്‍മ്മിച്ച ഈ കെട്ടിടം നാശത്തിന്‍റെ വക്കിലാണ്. പരിസരമാകെ കാടു കയറി മൂടുകയും ചെയ്തു.
രാജാക്കാട് കുത്തുങ്കല്‍ മെയ്ന്‍ റോഡരികിലാണ് കാടാല്‍ മൂടപ്പെട്ട കെട്ടിടം ഉള്ളത്. ഇത് വെള്ളിത്തെളിച്ച് കെട്ടിടം സംരക്ഷിക്കണമെന്നും ഇഴ ജന്തുക്കളുടെ ഭീഷണി ഒഴിവാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നുമാണ് സമീപ വാസികളുടെയും പൊതുപ്രവര്‍ത്തകരുടെയും ആവശ്യം.