ETV Bharat / state

വണ്ടിപ്പെരിയാർ പീഡനം; കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് സുരേഷ്‌ ഗോപി എംപി

പൊലീസിൻ്റെ കൃത്യമായ ഇടപെടലാണ് പ്രതിയെ പിടികൂടാൻ ഇടയാക്കിയതെന്നും പ്രതിക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നൽകാൻ ബാലാവകാശ കമ്മീഷനും കോടതിയും ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

Suresh Gopi MP  സുരേഷ് ഗോപി  vandiperiyar rape case  vandiperiyar rape  vandiperiyar murder  ഇടുക്കി  ഇടുക്കി വാർത്ത  Idukky news  idukki
കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് സുരേഷ്‌ ഗോപി എംപി
author img

By

Published : Jul 10, 2021, 5:39 PM IST

Updated : Jul 14, 2021, 7:35 AM IST

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ വീട് സുരേഷ് ഗോപി എംപി സന്ദർശിച്ചു. കുട്ടിയുടെ മാതാപിതാക്കളുമായി അദ്ദേഹം 10 മിനിറ്റ് സംസാരിച്ചു. പ്രതിക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നൽകാൻ ബാലാവകാശ കമ്മീഷനും കോടതിയും ജാഗ്രത കാട്ടണമെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് സുരേഷ്‌ ഗോപി എംപി

പലയിടത്തും ഇത്തരം കേസുകൾ അട്ടിമറിക്കുന്നത് പൊലീസാണ്. എന്നാൽ വണ്ടിപ്പെരിയാർ സംഭവത്തിൽ പൊലീസിൻ്റെ കൃത്യമായ ഇടപെടലാണ് പ്രതിയെ പിടികൂടാൻ ഇടയാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷനും വണ്ടിപ്പെരിയാറിൽ കുട്ടിയുടെ വീട്ടിലെത്തി.

മരണത്തിന് പിന്നിലെ അസ്വാഭാവികത

ജൂൺ 30നാണ് പെൺകുട്ടിയെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. പ്രതിയായ അർജുൻ വീട്ടിലെത്തി പീഡിപ്പിക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയാവുകയായിരുന്നു. അനക്കമറ്റു കിടന്ന കുട്ടി മരിച്ചു എന്ന് കരുതിയ ഇയാൾ മുറിക്കുള്ളിലെ കയറിൽ കെട്ടിത്തൂക്കി. കുട്ടിയുടെ മരണ വിവരം പുറത്തു വന്നതോടെ ഇയാൾ പൊട്ടിക്കരയുകയും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

READ MORE: വണ്ടിപ്പെരിയാറിലെ ആറ്‌ വയസുകാരിയുടെ മരണം കൊലപാതകം; പ്രതി പിടിയിൽ

കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയെന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാൽ ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയ ഡോക്‌ടർ പെൺകുട്ടി കടുത്ത പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്. എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഇയാൾ കുട്ടിയെ നാളുകളായി പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പോസ്റ്റ് മോർട്ടത്തിലെ സൂചനകൾ.

Last Updated : Jul 14, 2021, 7:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.