ഇടുക്കി: കാലവർഷക്കെടുതിയിൽ ദുരന്ത ഭൂമിയായി മാറിയ വയനാടിനെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമത്തിൽ പങ്കുചേരുകയാണ് ഇടുക്കിയിലെ മലയോര ജനതയും. ജില്ലയിൽ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനൊപ്പം വയനാട്ടിലേക്ക് കൂടി പരമാവധി അവശ്യവസ്‌തുക്കള്‍ എത്തിക്കാനുള്ള തിരക്കിലാണ് ജില്ലയിലെ ഒരു കൂട്ടം ചെറുപ്പക്കാർ.
രാജാക്കാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുവജന സാംസ്‌കാരിക കൂട്ടായ്‌മ ആരംഭിച്ചിരിക്കുന്ന കളക്ഷന്‍ സെന്‍ററില്‍ നൂറ് കണക്കിന് ആളുകളാണ് സഹായ ഹസ്‌തവുമായി എത്തിച്ചേരുന്നത്. നാളെ വൈകീട്ട് ഇടുക്കിയിൽ നിന്ന് വയനാട്ടിലെ ദുരിത ബാധിതർക്കുള്ള അവശ്യസാധനങ്ങളുമായി ആദ്യ ലോറി തിരിക്കും.