ഇടുക്കി: പത്രക്കടലാസും തുണിക്കടകളില്‍ നിന്നും ലഭിക്കുന്ന നോണ്‍വോവൺ ക്യാരിബാഗുകളും ഉപയോഗിച്ച് മനോഹരമായ കുട്ടിയുടുപ്പുകള്‍ നിര്‍മിക്കുകയാണ് ഇടുക്കിയിലെ ഒരു വീട്ടമ്മ. തയ്യല്‍ക്കാരികൂടിയായ രാജാക്കാട് സ്വദേശിനി നിഷ ഷൈജുവാണ് കൗതുകമുണര്‍ത്തുന്ന ഉടുപ്പുകള്‍ക്ക് പിന്നില്‍. ലോക്ക് ഡൗണ്‍ വിരസത അകറ്റാന്‍ വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് നിഷയെ ഈ കുട്ടിയുടുപ്പുകള്‍ നിര്‍മിക്കാന്‍ പ്രേരിപ്പിച്ചത്.
പേപ്പറിലും ക്യാരിബാഗിലും നിര്‍മിച്ച ഉടുപ്പുകളിട്ട നിഷയുടെ മൂത്തമകള്‍ അനാമികയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കയ്യടി നേടുകയും ചെയ്തു. വ്യത്യസ്ഥമായ ഉടുപ്പ് നിര്‍മാണത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്തിയതിന് ശേഷം വിപണന സാധ്യത കണ്ടെത്തി വിപണിയില്‍ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് നിഷ.