ETV Bharat / state

ഇടുക്കി ഉപ്പുതറയിലെ ഭൂപ്രശ്നങ്ങൾ സങ്കീര്‍ണമാവുന്നു

ഉപ്പുതറ വില്ലേജിലെ  എട്ട് സർവ്വേ നമ്പരുകളിൽ ഭൂമിക്ക് കരം അടയ്ക്കുന്നതും, പോക്കുവരവ് നടത്തുന്നതും തടഞ്ഞുകൊണ്ടുള്ള റവന്യു ഉത്തരവാണ് പുതിയ പ്രതിസന്ധിക്കു കാരണം

ഫയൽചിത്രം
author img

By

Published : May 31, 2019, 9:41 PM IST

Updated : May 31, 2019, 11:38 PM IST

ഇടുക്കി: ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളിൽ ഭൂപ്രശ്നങ്ങൾ വീണ്ടും സങ്കീർണമാവുന്നു. ഉപ്പുതറ വില്ലേജിലെ എട്ട് സർവ്വേ നമ്പരുകളിൽ ഭൂമിക്ക് കരം അടയ്ക്കുന്നതും, പോക്കുവരവ് നടത്തുന്നതും തടഞ്ഞുകൊണ്ടുള്ള റവന്യൂ ഉത്തരവാണ് പുതിയ പ്രതിസന്ധിക്കു കാരണം.
ഫെബ്രുവരി മാസത്തിലാണ് റവന്യൂ വകുപ്പ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി. ഭൂമിക്ക് കരമടയ്ക്കാനും മറ്റും എത്തുന്നവരോട് തടസം പറയുകയാണ് ഉപ്പുതറ വില്ലേജ് ഉദ്യോഗസ്ഥർ. ഉപ്പുതറ വില്ലേജിലെ എട്ട് സർവ്വേ നമ്പറുകളിലുളള ഭൂമി, തോട്ടം ഭൂമി തരം മാറ്റിയതാണെന്ന രാജമാണിക്യം റിപ്പോർട്ട് വന്നത് മുതലാണ് മേഖലയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ഇതോടെ നാട്ടുകാർ ഹൈക്കോടതിയിൽ പോകുകയും വ്യവസ്ഥകൾക്ക് വിധേയമായി കരം അടയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കുകയാണെന്നാണ് കർഷകരുടെ ആരോപണം. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി ഉന്നയിക്കുമെന്നും പരിഹാരമുണ്ടായില്ലെങ്കിൽ സമര പരിപാടിയുമായി മുന്നോട്ട് പോകാനുമാണ് കർഷക സംരക്ഷണ സമിതിയുടെ തീരുമാനം.നേരത്തെ 64 ദിവസത്തെ റിലേ സത്യാഗ്രഹസമരവും കർഷക സംരക്ഷണ സമിതി സംഘടിപ്പിച്ചിരുന്നു.

ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളിൽ ഭൂപ്രശ്നങ്ങൾ വീണ്ടും സങ്കീർണമാകുന്നു

Intro:ഇടുക്കി ഹൈറേഞ്ച് മേഖലകളിൽ വീണ്ടും ഭൂപ്രശ്നങ്ങൾ സങ്കീർണമാകുന്നു. ഉപ്പുതറ വില്ലേജിലെ 8 സർവ്വേ നമ്പരുകളിൽ ഭൂമിക്ക് കരം അടയ്ക്കുന്നതും, പോക്കുവരവ് നടത്തുന്നതും തടഞ്ഞുകൊണ്ടുള്ള റവന്യൂ ഉത്തരവാണ് പുതിയ പ്രതിസന്ധിക്കു കാരണം.

Body:ഫെബ്രുവരി മാസത്തിലാണ് റവന്യൂ വകുപ്പിലെ വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി. ഭൂമിക്ക് കരമടയ്ക്കാനും മറ്റും എത്തുന്നവരോട് തടസ്സം പറയുകയാണ് ഉപ്പുതറ വില്ലേജ് ഉദ്യോഗസ്ഥർ. ഉപ്പുതറ വില്ലേജിലെ 8 സർവ്വേ നമ്പറുകളിലുള്ള ഭൂമി തോട്ടം ഭൂമി തരം മാറ്റിയതാണെന്ന് രാജമാണിക്യം റിപ്പോർട്ട് വന്നത് മുതൽ തുടങ്ങിയതാണ് മേഖലയിലെ പ്രശ്നങ്ങൾ. എന്നാൽ നാട്ടുകാർ ഹൈക്കോടതിയിൽ പോവുകയും വ്യവസ്ഥകൾക്ക് വിധേയമായി കരം അടയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കുകയാണെന്നാണ് കർഷകരുടെ ആരോപണം.

byte
സാബു
കർഷക സംരക്ഷണ സമിതി

ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി ഉന്നയിക്കുമെന്നും പരിഹാരമുണ്ടായില്ലെങ്കിൽ സമര പരിപാടിയുമായി മുന്നോട്ട് പോകാനാണ് കർഷക സംരക്ഷണ സമിതിയുടെ തീരുമാനം.

Conclusion:നേരത്തെ 64 ദിവസത്തെ റിലേ സത്യാഗ്രഹസമരം കർഷക സംരക്ഷണ സമിതി സംഘടിപ്പിച്ചിരുന്നു.

ETV BHARAT IDUKKI
Last Updated : May 31, 2019, 11:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.