ETV Bharat / state

തമിഴ്‌നാട്ടുകാരുടെ വാഹനം തടഞ്ഞതില്‍ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി - udumbanchola election news

നെടുങ്കണ്ടത്തിന് സമീപം തമിഴ്‌നാട്ടുകാരുമായി എത്തിയ വാഹനമാണ് ബിജെപി പ്രവർത്തകർ തടഞ്ഞത്.

തമിഴ്‌നാട്ടുകാരുടെ വാഹനം തടഞ്ഞു  ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്  നിയമസഭാ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  ഇടുക്കി തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  udumbanchola news  idukki news  case against bjp workers  idukki election news  udumbanchola election news  ഇരട്ടവോട്ട് വാര്‍ത്തകള്‍
തമിഴ്‌നാട്ടുകാരുടെ വാഹനം തടഞ്ഞതില്‍ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി
author img

By

Published : Apr 7, 2021, 10:36 PM IST

ഇടുക്കി: ഉടുമ്പൻചോലയിൽ ഇരട്ട വോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശികളുടെ വാഹനം തടഞ്ഞ സംഭവത്തിൽ ബിജെപി നേതാവിനെതിരെ കേസെടുത്തു. അതേസമയം നടപടി രാഷ്ട്രീയപ്രേരിതമാണെന്നും പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ് എടുക്കാത്തത് ഏകപക്ഷീയമാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. കള്ളക്കേസിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

ഇന്നലെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ് ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ നെടുങ്കണ്ടത്തിന് സമീപം തമിഴ്‌നാട്ടുകാരുമായി എത്തിയ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയതെന്നായിരുന്നു ബിജെപിയുടെ ആരോപണം. സ്ഥലത്ത് നേരിയ സംഘർഷം ഉണ്ടാവുകയും നെടുങ്കണ്ടം പൊലീസെത്തി 12 പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ബിജെപി പ്രവർത്തകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

തമിഴ്‌നാട് സ്വദേശികളെ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യുന്നതായി ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. ഉടുമ്പൻചോലയിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് കോൺഗ്രസ് ആരോപണം. ഹൈക്കോടതിയെയും ഇലക്ഷൻ കമ്മിഷനെയും സമീപിക്കുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.