ETV Bharat / state

പാട്ടുകേള്‍ക്കാം, വോട്ട് ചെയ്യാം; ബോധവത്കരണ ഗാനവുമായി സ്വീപ് - ഇടുക്കി സ്വീപ്

ജില്ലയിലെ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ട് ചെയ്യുന്നതിന്‍റെ പ്രാധാന്യം പൗരന്മാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വീപ് വോട്ട് പാട്ട് ഗാനം പുറത്തിറക്കിയിരിക്കുന്നത്

idukki sweep  idukki sweep initiatives  vote paatu idukki  ബോധവത്കരണ ഗാനവുമായി സ്വീപ്  ഇടുക്കി സ്വീപ്  വോട്ട് പാട്ട് ഇടുക്കി
പാട്ടുകേള്‍ക്കാം, വോട്ട് ചെയ്യാം; ബോധവത്കരണ ഗാനവുമായി സ്വീപ്
author img

By

Published : Mar 24, 2021, 12:12 AM IST

ഇടുക്കി: ജില്ലയിലെ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ ഭാഗമായി സ്വീപ് വിഭാഗം തയാറാക്കിയ വോട്ട് പാട്ട് എന്ന ഗാനത്തിന്‍റെ സിഡി പ്രകാശിപ്പിച്ചു. ജില്ലാ കലക്‌ടര്‍ എച്ച്. ദിനേശന്‍, സ്വീപ് ജില്ല നോഡല്‍ ഓഫീസറും അസിസ്റ്റന്‍റ് കലക്‌ടറുമായ സൂരജ് ഷാജിയ്ക്ക് സിഡി നല്‍കിയാണ് പ്രകാശനം ചെയ്‌തത്.

ജില്ലയിലെ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ട് ചെയ്യുന്നതിന്‍റെ പ്രാധാന്യം പൗരന്മാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വീപ് വോട്ട് പാട്ട് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സ്വീപിന്‍റെ ചുമതലയുള്ള ഹുസുര്‍ ശിരസ്‌തദാര്‍ മിനി കെ. ജോണിന്‍റെ നേതൃത്വത്തില്‍ ജില്ലയിൽ ഉടനീളം വോട്ട് വണ്ടി സഞ്ചരിക്കുന്നുണ്ട്.

എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ആന്‍റണി മുനിയറയാണ് ഗാനത്തിന് വരികള്‍ എഴുതിയത്. ബിനു എസ്. നെടുമങ്ങാട് ആണ് സംഗീതം. സംയോജനം നിര്‍വഹിച്ചിരിക്കുന്നത് സല്‍ജി ഈട്ടിത്തോപ്പ്. സര്‍ക്കാര്‍ ജീവനക്കാരായ ജോസ് സെബാസ്റ്റ്യന്‍, കുഞ്ഞുമോന്‍, ഫ്രഡി, രാജിമോള്‍ എന്‍.കെ., നിസ മോള്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.