ഇടുക്കി: സേനാപതി പഞ്ചായത്ത് മുൻ അംഗം മാങ്ങാത്തൊട്ടി കൂനംമാക്കൽ ജെയിംസ് മത്തായി (56) യെ കൃഷിയിടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം 3 മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വൈകിട്ട് ഏഴരയോടെ കൃഷിയിടത്തിലെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ 5 വർഷം സേനാപതി പഞ്ചായത്തിലെ കോൺഗ്രസ് പ്രതിനിധിയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഉടുമ്പൻചോല പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.