ഇടുക്കി: വാര്‍ത്ത സമ്മേളനം മാറ്റിയത് ആരേയും പേടിച്ചിട്ടല്ലെന്ന് എസ്.രാജേന്ദ്രന്‍. എംഎം മണിയോട് സ്‌നേഹവും ബഹുമാനവുമുണ്ട് എന്നാല്‍ വാസ്‌തവമല്ലാത്ത കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കാതിരിക്കാനാകില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. ജാതി പരാമര്‍ശം നടത്തിയത് പാര്‍ട്ടിയാണെന്ന രാജേന്ദ്രന്‍റെ പ്രസ്‌താവനയോട് കടുത്ത ഭാഷയിലാണ് എംഎം മണി പ്രതികരിച്ചിരുന്നത്.
വിവാദവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറയുമെന്ന് മാധ്യമങ്ങളോട് രാജേന്ദ്രന്‍ അറിയിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത സമ്മേളനം നടത്തി പാര്‍ട്ടിക്കെതിരെ പറഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടി പൊതുസമ്മേളനം നടത്തി പറയേണ്ടി വരുമെന്ന് എംഎം മണി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്‌ച നടത്താനിരുന്ന വാര്‍ത്താ സമ്മേളനം രാജേന്ദ്രന്‍ മാറ്റി വെച്ചത്. എംഎം മണിയുടെ വാക്കുകളെ ഭയന്നാണ് വാര്‍ത്ത സമ്മേളനത്തില്‍ നിന്നും പിന്‍മാറിയതെന്ന ചോദ്യം ഉയര്‍ന്നതോടെയാണ് വിശദീകരണവുമായി രാജേന്ദ്രന്‍ രംഗത്തെത്തിയത്.
Also Read: 'സംവരണ സീറ്റില്‍ ജാതി നോക്കണം': എസ് രാജേന്ദ്രന് എം എം മണിയുടെ മറുപടി
പേടിച്ചിട്ടല്ല, സാഹചര്യം കൊണ്ടാണ് വാര്‍ത്ത സമ്മേളനം മാറ്റിയത്. നിലവില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റികളില്‍ തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. 50 കോടിയുടെ സ്വത്തുണ്ടെന്നടക്കമുള്ള നുണ പ്രചാരണങ്ങളാണ് നടക്കുന്നത്. തന്നെ ഉപദ്രവിക്കരുതെന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിലനിര്‍ത്തണമെന്നും മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്നും രാജേന്ദ്രന്‍ പറഞ്ഞു.