ETV Bharat / state

'ഇത് കേരള വീരപ്പൻ'... മീശയിലും കാഴ്‌ചയിലും മാത്രമാണെന്ന് നെടുങ്കണ്ടം മാൻകുത്തിമേട്ടുകാർ പറയും... - വീരപ്പൻ

കൊമ്പൻ മീശയും ശരീര പ്രകൃതിയും വീരപ്പനെപോലെ ആണെങ്കിലും നെടുങ്കണ്ടം സ്വദേശി സെൽവത്തിന് വിളിപ്പേരുമാത്രമാണ് 'വീരപ്പൻ'.

Idukki resident Selvam look like veerappan  kerala news  malayalam news  veerappan  ഇടുക്കിയിലെ വീരപ്പൻ  salvam look like veerappan  idukki selvam  കൊമ്പന്‍ മീശയുള്ള സെൽവം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  വീരപ്പൻ  ഇടുക്കി സെൽവം
വീരപ്പനല്ല ഇത് ഇടുക്കികാരൻ സെൽവം
author img

By

Published : Jan 9, 2023, 7:09 PM IST

ഇടുക്കിയിലെ വീരപ്പൻ

ഇടുക്കി: കൊടും കുറ്റവാളിയായിരുന്നെങ്കിലും പലരുടേയും ആരാധന കഥാപാത്രമായിരുന്നു വീരപ്പന്‍. കൊമ്പന്‍ മീശയും ശരീര പ്രകൃതിയും കാട്ടിലെ വീരസാഹസങ്ങളും ആനക്കൊമ്പ് വേട്ടയുമൊക്കെയാണ് വീരപ്പനോടുള്ള ആരാധനയുടെ കാരണം. കുറ്റവാളിയല്ലെങ്കിലും ഇടുക്കിയിലും ഒരു വീരപ്പനുണ്ട്.

ഒറ്റ നോട്ടത്തില്‍ വീരപ്പന്‍ എന്ന് തോന്നിയ്‌ക്കുന്ന നെടുങ്കണ്ടം മാന്‍കുത്തിമേട് സ്വദേശി സെല്‍വം. വീരപ്പനെ പോലെ തന്നെ സെല്‍വത്തിനും കാടിനെ അടുത്തറിയാം. മാന്‍കുത്തി മേട്ടിലെ, കേരള - തമിഴ്‌നാട് അതിര്‍ത്തി വനമേഖല കുട്ടിക്കാലം മുതല്‍ ഹൃദിസ്ഥമാണ്. വര്‍ഷങ്ങളോളം കാടിനെ അടക്കി വാണ വീരപ്പന്‍റെ വീരസാഹസിക കഥകളാണ് പിന്നീട് ആരാധനയിലേയ്‌ക്ക് നയിച്ചത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി സെൽവം തന്‍റെ മീശ പരിപാലിച്ചുവരികയാണ്. കാഴ്‌ചയിലുള്ള സാമ്യം മൂലം വീരപ്പനെന്ന് തന്നെയാണ് സെൽവത്തെ നാട്ടുകാര്‍ വിളിക്കുന്നത്. കാടിനെ ജീവിതത്തിന്‍റെ ഭാഗമായാണ് സെല്‍വം കാണുന്നത്.

വീരപ്പനെന്ന വിളിപ്പേരുണ്ടെങ്കിലും ജീവിതത്തില്‍ വീരപ്പനെ പകര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. കൃഷിയും കൂലി വേലയുമാണ് ഉപജീവന മാര്‍ഗം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.