ETV Bharat / state

മലവെള്ളപ്പാച്ചിലിൽ  അളയാർ തോട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി - മലവെള്ളപ്പാച്ചിലിൽ  അളയാർ തോട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തി

പേത്തലക്കുടി ആദിവാസി കോളനിയിലെ ഇന്ദ്രനെ (32) ആണ് രക്ഷപ്പെടുത്തിയത്.

മലവെള്ളപ്പാച്ചിലിൽ  അളയാർ തോട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തി  latest idukk
മലവെള്ളപ്പാച്ചിലിൽ  അളയാർ തോട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തി
author img

By

Published : Sep 5, 2020, 5:57 PM IST

ഇടുക്കി: ബൈസൺവാലി ഗ്രാമ പഞ്ചായത്തിലെ നെല്ലിക്കാട് ഭാഗത്ത് കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അളയാർ തോട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. പേത്തലക്കുടി ആദിവാസി കോളനിയിലെ ഇന്ദ്രനെ (32) ആണ് നാട്ടുകാർ അവസരോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയത്. വൈകിട്ട് മൂന്നരയോടെ നെല്ലിക്കാട് ഭാഗത്തെ ഏലത്തോട്ടത്തിൽ പണിക്ക് പോയി മടങ്ങുകയായിരുന്ന ഇന്ദ്രൻ തോട്ടിൽ കുളിക്കുന്നതിനിടെ മലമുകളിൽ നിന്നും ഇരച്ചെത്തിയ മലവെള്ളത്തിൽ അകപ്പെടുകയായിരുന്നു. ഉടൻതന്നെ തോട്ടിലെ പാറയിൽ കയറിനിന്നതുകൊണ്ട് ഒഴുക്കിൽപ്പെടാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു. എങ്കിലും തോട് ഇരുകരകളും കവിഞ്ഞ് ഒഴുകിയതുമൂലം മറുകരയിൽ എത്താനായില്ല. തുടർന്ന് പ്രദേശവാസികൾ എത്തി വടം എറിഞ്ഞുകൊടുത്ത് രക്ഷപെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് അടിമാലി ഫയർഫോഴ്‌സിൻ്റെ രണ്ട് യൂണിറ്റുകളും, ആംബുലൻസും സ്ഥലത്ത് എത്തിയിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.