ETV Bharat / state

ഇടുക്കിയിൽ മഴ ശക്തി പ്രാപിക്കുന്നു; ഏലം മേഖലയിൽ കനത്ത നഷ്‌ടം - kerala rains

ജില്ലയിൽ രാത്രികാല യാത്രയ്‌ക്ക്‌ നിയന്ത്രണവും വിനോദ സഞ്ചാര മേഖലയ്‌ക്ക്‌ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് യാത്ര നിയന്ത്രണം.

idukki rain dam open  idukki rain cardamom plantation  ഇടുക്കി മഴ  ഏലം മേഖലയിൽ കനത്ത നഷ്‌ടം  ചെറുകിട ഡാമുകൾ തുറന്നു  മണ്ണിടിഞ്ഞ് വീണു  kerala rain updates  kerala rains  idukki latest news
ഇടുക്കിയിൽ മഴ ശക്തി പ്രാപിക്കുന്നു
author img

By

Published : Aug 2, 2022, 2:49 PM IST

ഇടുക്കി: ജില്ലയിൽ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ കനക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ അതീവ ജാഗ്രതയിലാണ് ജില്ല. രാത്രികാല യാത്രയ്‌ക്ക്‌ നിയന്ത്രണവും വിനോദ സഞ്ചാര മേഖലയ്‌ക്ക്‌ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് യാത്ര നിയന്ത്രണം.

ഇടുക്കിയിൽ മഴ ശക്തി പ്രാപിക്കുന്നു

മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക്: ശക്തമായ മഴയെ തുടർന്ന് ആനച്ചാൽ തട്ടാത്തിമുക്കിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരിക്കേറ്റു. വലിയപാടത്ത് ആലീസ് ജോയിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിൽ ശക്തമായി പെയ്‌ത മഴയിൽ വീടിന്‍റെ സമീപത്തെ മൺതിട്ട ഇടിഞ്ഞുവീണ് വീടിന്‍റെ ഭിത്തി തകർന്നാണ് പരിക്കേറ്റത്. കോലഞ്ചേരിയില്‍ ചികിത്സയില്‍ കഴിയുന്ന ആലീസിന്‍റെ നില ഗുരുതരമാണ്.

ചെറുകിട അണക്കെട്ടുകൾ തുറന്നു: ജില്ലയിലെ പുഴകളുടെയും തോടുകളുടെയും നീരൊഴുക്ക് വർധിച്ചതോടെ ചെറുകിട അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. പൊന്മുടി, കല്ലാര്‍കുട്ടി, പാമ്പ്ല അണക്കെട്ടുകളാണ് തുറന്നത്. മഴ ശക്തമായി തുടർന്നാൽ തുറന്നിരിക്കുന്ന അണക്കെട്ടുകളില്‍ നിന്നും അധിക ജലം പുറത്തേക്ക്‌ ഒഴുക്കും. പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 134.65 അടിയാണ്. എന്നാല്‍ റൂള്‍കര്‍വ്വ് പ്രകാരം മുല്ലപ്പെരിയാറില്‍ 137 അടിവരെ ജലം സംഭരിക്കാനാകും. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. ഇടുക്കി അണക്കെട്ടിലും 66 ശതമാനം മാത്രമാണ് വെള്ളമുള്ളത്.

ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ: മഴ മുന്നറിയിപ്പുള്ളതിനാല്‍ മുന്‍കരുതലിന്‍റെ ഭാഗമായി ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 41 കുടുംബങ്ങളിലെ 115 പേരെ മാറ്റി പാര്‍പ്പിച്ചു. കൊക്കയാറില്‍ നാലും, പെരുവന്താനം, കട്ടപ്പന, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ ഓരോ ക്യാമ്പുമാണ് തുറന്നിരിക്കുന്നത്. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന നിർദേശമാണ് ജില്ല ഭരണകൂടം നല്‍കിയിരിക്കുന്നത്.

ഏലം കർഷകർ പ്രതിസന്ധിയിൽ: ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക കൃഷിനാശം. നാല് വർഷത്തോളമായി കടുത്ത പ്രതിസന്ധി നേരിടുന്ന ഏലം മേഖലയെ കാലവര്‍ഷ മഴയും കാറ്റും പ്രതികൂലമായി ബാധിച്ചു. ഏക്കറ് കണക്കിന് ഏലച്ചെടികളാണ് ശക്തമായ കാറ്റില്‍ ഒടി‍ഞ്ഞ് നശിച്ചത്.

ശാന്തമ്പാറ, രാജാക്കാട്, പൂപ്പാറ, മൂലത്തറ മേഖലകളിലാണ് കൂടുതൽ നാശനഷ്‌ടങ്ങൾ സംഭവിച്ചിരിക്കുന്നത്. ഹെക്‌ടർ കണക്കിന് സ്ഥലത്ത് കൃഷി നാശമുണ്ടായതായാണ് വിലയിരുത്തൽ. ഏലത്തട്ടകൾ ഒടിഞ്ഞ് നശിച്ചത് വരും വര്‍ഷത്തെ ഉത്‌പാദനത്തേയും ബാധിക്കും. വിലയിടിവും, രോഗ കീടബാധയും, വളം കീടനാശിനികളുടെ വില വർധനവും ഏലം കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ പ്രതികൂല കാലാവസ്ഥയും പ്രതിസന്ധി തീർക്കുകയാണ്.

തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഏലത്തോട്ടങ്ങളിൽ അഴുകൽ രോഗവും ബാധിച്ചിട്ടുണ്ട്. ശമനമില്ലാതെ മഴ തുടരുന്നതിനാൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുവാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.