ETV Bharat / state

ലഹരിമരുന്ന് കൈമാറാന്‍ ശ്രമം, ഇടുക്കിയില്‍ എംഡിഎംഎയുമായി പൊലീസുകാരനും സുഹൃത്തും പിടിയില്‍ - തൊടുപുഴ എക്‌സൈസ് സംഘം

തൊടുപുഴ മുതലക്കോട് നിന്നാണ് ഇരുവരെയും എക്‌സൈസ് സംഘം പിടികൂടിയത്

ഇടുക്കിയില്‍ എംഡിഎംഎയുമായി പൊലീസുകാരനും സുഹൃത്തും പിടിയില്‍  എംഡിഎംഎ  തൊടുപുഴ മുതലക്കോട്  തൊടുപുഴ എക്‌സൈസ് സംഘം  idukki police officer held with drugs
ലഹരിമരുന്ന് കൈമാറാന്‍ ശ്രമം, ഇടുക്കിയില്‍ എംഡിഎംഎയുമായി പൊലീസുകാരനും സുഹൃത്തും പിടിയില്‍
author img

By

Published : Aug 20, 2022, 10:49 PM IST

ഇടുക്കി : നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസുകാരന്‍ ഇടുക്കിയില്‍ പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ എം.ജെ ഷാനവാസാണ് തൊടുപുഴ മുതലക്കോട് നിന്നും പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും തൊടുപുഴ എക്‌സൈസ് സംഘം കസ്‌റ്റഡിയില്‍ എടുത്തു.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഇരുവരെയും എക്‌സൈസ് സംഘം പിടികൂടിയത്. പ്രതികളില്‍ നിന്നും 3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം ഉണക്ക കഞ്ചാവും ഒരു കാറും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥൻ്റെ കാറിൽ വച്ച് ലഹരി മരുന്ന് കൈമാറുന്നതിനിടെയായിരുന്നു പ്രതികൾ പിടിയിലായത്.

തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സി ആര്‍ പത്മകുമാര്‍

പൊലീസ് ഉദ്യോഗസ്ഥനായ ഷാനവാസ് ലഹരിമരുന്ന് വില്‍പ്പനയ്‌ക്കായി കൈവശം വച്ചിരുന്നതാണെന്ന സംശയത്തിലാണ് അന്വേഷണസംഘം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.ലഹരി ഇടപാടുകള്‍ നടക്കുന്നുവെന്ന വിവരത്തെതുടര്‍ന്ന് പ്രദേശത്ത് ഏതാനും നാളുകളായി എക്‌സൈസ് ഇന്‍റലിജന്‍സ് സംഘം നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.