ETV Bharat / state

പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ച പൊലീസ് നായ ഡോണയ്‌ക്ക് സംസ്ഥാന ബഹുമതി

ഇടുക്കി പൊലീസിന്‍റെ ഡോഗ്‌ സ്‌ക്വാഡിലെ അംഗമാണ് ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍ പെട്ട ഡോണ.

പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ച പൊലീസ് നായ ഡോണയ്‌ക്ക് സംസ്ഥാന ബഹുമതി  പൊലീസ് നായ ഡോണയ്‌ക്ക് സംസ്ഥാന ബഹുമതി  പെട്ടിമുടി ദുരന്തം  ഇടുക്കി ഡോഗ്‌ സ്‌ക്വാഡ്‌  ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍ പെട്ട ഡോണ  തൃശൂര്‍ പൊലീസ് അക്കാദമി  idukki police dog dona gets state recognition  police dog dona  pettimudi landslide  pettimudi disaster
പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ച പൊലീസ് നായ ഡോണയ്‌ക്ക് സംസ്ഥാന ബഹുമതി
author img

By

Published : Oct 28, 2020, 3:55 PM IST

Updated : Oct 28, 2020, 5:34 PM IST

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ച പൊലീസ്‌ നായ ഡോണയ്‌ക്ക് സംസ്ഥാന ബഹുമതി. ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍ പെട്ട ഡോണ ഇടുക്കി പൊലീസിന്‍റെ ഡോഗ്‌ സ്‌ക്വാഡിലെ അംഗമാണ്. സെപ്‌റ്റംബര്‍ 22ന് തൃശൂര്‍ പൊലീസ് അക്കാദമിയില്‍ സംസ്ഥാന ഡോഗ്‌ ട്രയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സേവനക്ഷമതാ പരീക്ഷയില്‍ ഡോണയ്‌ക്ക് സ്വര്‍ണപതക്കം ലഭിച്ചു.

പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ച പൊലീസ് നായ ഡോണയ്‌ക്ക് സംസ്ഥാന ബഹുമതി

തെരച്ചില്‍ -രക്ഷാപ്രവര്‍ത്തനം എന്നിവയിലാണ് ഡോണ വൈദഗ്‌ധ്യം നേടിയിരിക്കുന്നത്. ഡോണയ്‌ക്കൊപ്പം ഇടുക്കി ഡോഗ്‌സ്‌ക്വാഡിലെ ബീഗിള്‍ ഇനത്തില്‍ പെട്ട ഡോളി എന്ന നായയും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിലാണ് ഡോളി വൈദഗ്‌ധ്യം നേടിയിരിക്കുന്നത്. ബീഗിള്‍ ഇനത്തില്‍പെട്ട നായയെ ആദ്യമായാണ് സംസ്ഥാന പൊലീസില്‍ പരിശീലനം നല്‍കി സേവനത്തില്‍ നിയോഗിച്ചിരിക്കുന്നത്.

ഇടുക്കി ഡോഗ്‌ സ്‌ക്വാഡില്‍ ഇവയെ കൂടാതെ ജെനി, എസ്‌തര്‍ (കുറ്റകൃത്യങ്ങള്‍ കണ്ടെത്തല്‍- ട്രാക്കര്‍), ചന്തു(സ്‌നിഫര്‍), നീലി, ലെയ്‌ക(മയക്കുമരുന്ന് കണ്ടെത്തല്‍) എന്നിവരാണ് മറ്റംഗങ്ങള്‍. ഡോണയ്ക്ക്‌ പരിശീലനം നല്‍കിയ ഡോഗ് സ്‌ക്വാഡ് ടീമംഗങ്ങളെ ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസാമി അഭിനന്ദിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ നിന്ന് ആദ്യമായാണ് ഒരു പൊലീസ് നായയ്ക്ക് തെരച്ചില്‍-രക്ഷാപ്രവര്‍ത്തനത്തില്‍ ഔദ്യോഗിക ബഹുമതി ലഭിക്കുന്നത്. ലെയ്‌കക്കും നീലിക്കും അവരവരുടെ വിഭാഗങ്ങളില്‍ നേരത്തെ ദേശീയ-സംസ്ഥാന ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

സബ് ഇന്‍സ്‌പെക്ടര്‍ റോയ് തോമസിന്‍റെ നേതൃത്വത്തില്‍ സുനില്‍ കുമാര്‍, സാബു പിസി, അജിത് മാധവന്‍, രാജീവ് പിആര്‍, രതീഷ് ഇഎം, സജി ജോണ്‍, രഞ്ജിത് മോഹന്‍, ജെറി ജോര്‍ജ, ദയാസ് ടി ജോസ്, എബിന്‍ ടി, അനീഷ് ടിആര്‍, പ്രദീപ്, ജുബിന്‍ വി. ജോസ്, ബിനു ആര്‍ എന്നിവരടങ്ങിയ സംഘമാണ് നായകള്‍ക്ക് പരിശീലനം നല്‍കുന്നത്. പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ച വളര്‍ത്തുനായ കുവിയും ഇവരൊടൊപ്പം ഇടുക്കി ഡോഗ് സ്‌ക്വാഡില്‍ പരിശീലനത്തിലുണ്ട്.

Last Updated : Oct 28, 2020, 5:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.