ഇടുക്കി: പെട്ടിമുടിയിയിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്‌ത് ഇടുക്കി പൊലീസ് സഹകരണ സംഘം . പെട്ടിമുടിയിലെ ദുരന്തബാധിത പ്രദേശത്ത് നിന്നും കന്നിമലയിലേക്ക് മാറ്റി പാർപ്പിച്ച 68 കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്‌തത്. എസ്. രാജേന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ മന്ത്രി എംഎം മണി കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ദുരന്തത്തിൽ അകപ്പെട്ടവരുടെ പുനരധിവാസം കമ്പനിയുടെ സഹകരണം കൂടി ഉൾപ്പെടുത്തി എത്രയും വേഗം നടപ്പിലാക്കുമെന്ന് മന്ത്രി എംഎം മണി പറഞ്ഞു. തോട്ടങ്ങളിലെ തൊഴിൽ തുടരണ്ടേ സാഹചര്യമുണ്ട്. അതിനായി തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കണ്ടത് അത്യാവശ്യമാണ്. ഇക്കാര്യം ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാർ ഡിവൈഎസ്‌പി രമേഷ് കുമാർ, സഹകരണ സംഘം പ്രസിഡൻ്റ് ജോസഫ് കുര്യൻ, പൊലീസ് സംഘടന ഭാരവാഹികളായ കെ.എസ് ഔസേപ്പ്, പി.കെ ബൈജു, പി.എം ബിനോയി, എച്ച് സനൽകുമാർ, ടി.പി രാജൻ, മനോജ് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
പെട്ടിമുടിയ്ക്ക് ഇടുക്കി പൊലീസ് സഹകരണ സംഘത്തിൻ്റെ കൈതാങ്ങ് - പെട്ടിമുടി
എസ്. രാജേന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മന്ത്രി എംഎം മണി കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
![പെട്ടിമുടിയ്ക്ക് ഇടുക്കി പൊലീസ് സഹകരണ സംഘത്തിൻ്റെ കൈതാങ്ങ് Idukki Police Co-operative Society Pettimudi പെട്ടിമുടി ഇടുക്കി പൊലീസ് സഹകരണ സംഘം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8595500-735-8595500-1598625862519.jpg?imwidth=3840)