ഇടുക്കി: ഇടുക്കിയിലെ പദ്ധതി പ്രദേശത്തെ കര്‍ഷകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് നല്‍കി സര്‍ക്കാര്‍. വൈദ്യുതി വകുപ്പിന്‍റെ അനുമതിയോടെ പട്ടയം നല്‍കാന്‍ തീരുമാനിച്ചതായി വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി. രവീന്ദ്രന്‍ പട്ടയ പ്രശ്നത്തിനും പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയത്തില്‍ ഒപ്പിട്ടിരിക്കുന്നത് അധികാരപ്പെട്ടയാളല്ല എന്നതാണ് നിലനില്‍ക്കുന്ന പ്രശ്നം. ഇത് പരിശോധിച്ച് വേണ്ടിവന്നാല്‍ ക്യാന്‍സല്‍ ചെയ്ത് പുതിയ പട്ടയം നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന പട്ടയ പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള പരിശ്രമമാണ് നടത്തിവരുന്നതെന്ന് കഴിഞ്ഞ ദിവസം റവന്യൂ മന്ത്രിയും വ്യക്തമാക്കിയിരുന്നു. പത്തുചെയിന്‍, ഏഴ് ചെയിന്‍, രവീന്ദ്രന്‍ പട്ടയങ്ങളുടെ പ്രതിസന്ധി കൂടി പരിഹരിക്കപ്പെടുന്നതോടെ ജില്ലയില്‍ അര്‍ഹതപെട്ട മുഴുവനാളുകള്‍ക്കും പട്ടയം ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍.