ഇടുക്കി: ഇടുക്കി മലയോര മേഖലയിൽ ബി.എസ്.എന്‍.എല്‍ പരിധിക്ക് പുറത്തായതോടെ ഓണ്‍ലൈന്‍ പഠനവും പ്രതിസന്ധിയിലായിരിക്കുകയാണ്. നാളുകളായി ബി.എസ്.എന്‍.എല്‍ നെറ്റ്‌വർക്ക് ലഭ്യമാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിലവില്‍ സര്‍ക്കാര്‍ ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചെങ്കിലും നെറ്റ് വര്‍ക്ക് കവറേജ് ലഭ്യമല്ലാത്തതിനാല്‍ ക്ലാസ്സുകളുടെ സേവനവും ലഭ്യമാകുന്നില്ലെന്ന് വിദ്യാഥികള്‍ പറയുന്നു. വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കുന്നതിന് കടം വാങ്ങി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വാങ്ങി നല്‍കിയെങ്കിലും ബി എസ് എന്‍ എല്‍ വില്ലനായി മാറിയത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അധികൃതരെ വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും മാതാപിതാക്കളും അഭിപ്രായപ്പെട്ടു.
മലയോരത്ത് നിരവധി മേഖലകളില്‍ ബി എസ് എന്‍ എൽ ടവര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിന് വേണ്ടി സിഗ്നല്‍ കുറച്ച് നല്‍കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും ആരോപണം ഉയരുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നും വിദ്യാര്‍ഥികളും നാട്ടുകാരും ആവശ്യപ്പെടുന്നു.