ETV Bharat / state

ദേശീയപാത 85 ഗ്യാപ് റോഡിന്‍റെ നിര്‍മാണം പുനരാരംഭിച്ചു - ഇടുക്കി ഗ്യാപ് റോഡ് നിര്‍മാണം

അധികം വൈകാതെ തന്നെ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

idukki NH road construction  idukki latest news  NH 85  ദേശീയപാത നിര്‍മാണം  ഇടുക്കി വാര്‍ത്തകള്‍  ഇടുക്കി ഗ്യാപ് റോഡ് നിര്‍മാണം  ഡീൻ കുര്യാക്കോസ്
ദേശീയപാത 85 ഗ്യാപ് റോഡിന്‍റെ നിര്‍മാണം പുനരാരംഭിച്ചു
author img

By

Published : Jan 30, 2021, 3:00 PM IST

Updated : Jan 30, 2021, 3:16 PM IST

ഇടുക്കി: മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദേശീയപാത 85 ഗ്യാപ് റോഡിന്‍റെ നിര്‍മാണം പുനരാരംഭിച്ചു. കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് വന്‍ മണ്ണിടിച്ചിലുണ്ടായി നിര്‍മാണം നടത്തിവന്നിരുന്ന ഗ്യാപ്‌ റോഡിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്നത്. ഇതിന് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

നിര്‍മാണം ഉടൻ പൂര്‍ത്തിയാക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി

ഇതിന് ശേഷം കോഴിക്കോട് എന്‍ഐടിയില്‍ നിന്നുളള സംഘമെത്തി പഠനം നടത്തി. ഇതിന് ശേഷമാണ് വേണ്ട സുരക്ഷാ സംവിധാനങ്ങളോടെയും അപകട സാധ്യത ഒഴിവാക്കി റോഡ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തത്. അധികം വൈകാതെ തന്നെ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

മണ്ണിടിച്ചിലില്‍ ഏക്കറ് കണക്കിന് ഏലം കൃഷിയും നശിച്ചിരുന്നു. നിലവില്‍ ഇതുവഴി ഗതാഗതം നിലച്ചതിനാല്‍ ചിന്നക്കനാല്‍ അടക്കമുള്ള മേഖലയിലെ വിനോദ സഞ്ചാരമേഖലയും നിശ്ചലമാണ്. റോഡ് ഗതാഗതയോഗ്യമാകുന്നതോടെ വിനോദ സഞ്ചാരമേഖല ഉണരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.

Last Updated : Jan 30, 2021, 3:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.