ETV Bharat / state

മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി - ഇടുക്കി കൊലപാതകം

ചെല്ലാർകോവിലിൽ ഒന്നാംമൈൽ എടപ്പാടിയിൽ ഷാജിയെയാണ് പുത്തൻപുരയ്‌ക്കൽ രാഹുൽ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Murder in Idukki  idukki murder  man killed friend in idukki  മദ്യപാനത്തിനിടെ തർക്കം  ഇടുക്കിയിൽ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി യുവാവ്  സുഹൃത്തിനെ കൊന്ന് യുവാവ്  മദ്യലഹരിയിൽ തലക്കടിച്ച് കൊലപ്പെടുത്തി സുഹൃത്ത്  ഇടുക്കി കൊലപാതകം  ഇടുക്കിയിൽ സുഹൃത്തുക്കൾ തമ്മിൽ തർക്കം
മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി യുവാവ്
author img

By

Published : Aug 3, 2022, 7:39 AM IST

ഇടുക്കി: ചക്കുപള്ളം ചെല്ലാർകോവിലിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ചെല്ലാർകോവിലിൽ ഒന്നാംമൈൽ എടപ്പാടിയിൽ ഷാജിയാണ് മരിച്ചത്. സംഭവത്തിൽ പുത്തൻപുരയ്‌ക്കൽ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാഹുലിന്‍റെ വീട്ടിലിരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ(02.08.2022) ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം രാഹുൽ തന്നെയാണ് തൊട്ടടുത്ത വീട്ടിലെത്തി കൊലപാതകത്തെത്തുറിച്ച് പറഞ്ഞത്.

തുടർന്ന് അയൽവാസികൾ വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹം കണ്ടതിനെ തുടർന്ന് അയൽപക്കത്തുള്ളവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടൻമേട് സിഐ വി.എസ് നവാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം മദ്യപിച്ചിരുന്നു എന്ന് പറയപ്പെടുന്ന മറ്റൊരാളെ കൂടി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.

ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നത് പതിവായിരുന്നുവെന്നും മുമ്പും ഇവർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ടെന്നും അയൽവാസികൾ പറഞ്ഞു. ഇടുക്കി പൊലീസ് മേധാവി വി.യു കുര്യാക്കോസ്, കട്ടപ്പന ഡിവൈഎസ്‌പി വി.എ നിഷാദ് മോൻ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വൈകിട്ട് ഇടുക്കിയിൽ നിന്നും വിരലടയാളം ശാസ്ത്രീയ പരിശോധന വിഭാഗം എത്തി തെളിവുകൾ ശേഖരിച്ചു.

Also read: പൂജയ്‌ക്കിടെ അക്രമാസക്‌തയായി ; മുറിയില്‍ ഉറങ്ങുകയായിരുന്ന ഒമ്പതുകാരിയെ കഴുത്തറുത്ത് കൊന്ന് 15കാരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.