ETV Bharat / state

തോട്ടം മേഖലയിലടക്കം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപിലാക്കുമെന്ന് കലക്‌ടർ

തോട്ടം മേഖലയിലടക്കം തൊഴിലാളികള്‍ മറ്റു ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കായി എല്ലാദിവസവും വന്നു പോകുന്ന പതിവ് അനുവദിക്കില്ല.

_idukki_lockdown meeting  തോട്ടം മേഖല  ഇടുക്കി  കട്ടപ്പന  ഇടുക്കി വാർത്തകൾ  തൊടുപുഴ വാർത്തകൾ  idukki news
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപിലാക്കുമെന്ന് കലക്‌ടർ
author img

By

Published : May 8, 2021, 4:17 AM IST

ഇടുക്കി: ജില്ലാ തലത്തിൽ കലക്ടറുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ചേർന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപിലാക്കാൻ യോഗം തീരുമാനിച്ചു. തോട്ടം മേഖലയിലടക്കം തൊഴിലാളികള്‍ മറ്റു ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കായി എല്ലാദിവസവും വന്നു പോകുന്ന പതിവ് അനുവദിക്കേണ്ടന്ന് യോഗം തീരുമാനിച്ചു. അതുകൊണ്ടു അടുത്ത പത്തു ദിവസം അന്യ സംസ്ഥാനത്ത് നിന്ന് ജോലിക്കാരെ അനുവദിക്കുന്നതല്ല. എന്നാല്‍ ലയങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ചെറിയ തോതില്‍ (നിശ്ചിത എണ്ണം തൊഴിലാളികള്‍ മാത്രം) തോട്ടം മേഖലകളില്‍ ജോലി ചെയ്യാന്‍ അനുവദിക്കും.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപിലാക്കുമെന്ന് കലക്‌ടർ

കട്ടപ്പന, മൂന്നാര്‍, തൊടുപുഴ തുടങ്ങി ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രാദേശിക തലത്തില്‍ പൊലീസിന്‍റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വ്യാപാരി വ്യവസായികളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഒന്നിട വിട്ട ദിവസങ്ങളില്‍ പകുതി കടകള്‍ വീതം തുറക്കാന്‍ അനുവദിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.
കൂടുതൽ വായനയ്ക്ക്: ഓക്‌സിജൻ ഉൽപ്പാദനം; ഇടുക്കി മെഡിക്കല്‍ കോളജിൽ ഓക്സിജന്‍ ജനറേറ്റര്‍ പ്രവർത്തനമാരംഭിച്ചു

ആശുപത്രികളില്‍ ആവശ്യത്തിന് ഐസിയു ബെഡ്, വെന്‍റിലേറ്ററുകള്‍ തുടങ്ങിയവയുണ്ട്. ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഓരോ ആശുപത്രികളിലും ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലും ഡൊമിസിലറി കെയര്‍ സെന്‍ററുകള്‍ തുറക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.