ETV Bharat / state

ഏലത്തോട്ടത്തിൽ കാവലായി 200ഓളം പാമ്പുകൾ; ബിജുവിന്‍റെ ബുദ്ധിയിൽ ജീവനും കൊണ്ടോടി വാനരൻമാർ

author img

By

Published : Sep 4, 2022, 9:27 PM IST

ഉടുമ്പൻചോലയിലെ സ്വകാര്യ ഏലത്തോട്ടത്തിലാണ് കുരങ്ങൻമാരുടെ ശല്യത്തിൽ നിന്ന് കൃഷിക്ക് കാവലായി റബർ പാമ്പുകളെ ഉപയോഗിച്ചിട്ടുള്ളത്

ഏലത്തോട്ടത്തിൽ കാവലായി 200ഓളം പാമ്പുകൾ  idukki farmer use chinese snake for avoid monkeys  റബ്ബര്‍ പാമ്പിനെ തോട്ടത്തിൽ സ്ഥാപിച്ച് കർഷകൻ  ഇടുക്കിയിലെ തോട്ടത്തിൽ കാവലായി റബർ പാമ്പ്  farmer use chinese snake
ഏലത്തോട്ടത്തിൽ കാവലായി 200ഓളം പാമ്പുകൾ; ബിജുവിന്‍റെ ബുദ്ധിയിൽ ജീവനും കൊണ്ടോടി വാനരൻമാർ

ഇടുക്കി: പാമ്പുകൾ കാവൽ നിൽക്കുന്ന ഒരു ഏലത്തോട്ടം ഉണ്ട് ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിലെയിൽ. കാവലായി പാമ്പുകൾ എന്ന് കേൾക്കുമ്പോൾ ഞെട്ടാൻ വരട്ടെ. ഈ പാമ്പുകൾ ജീവനുള്ളവയല്ല. ചൈനയിൽ നിന്നും കടൽ കടന്ന് എത്തിയ നല്ല അസൽ റബർ പാമ്പുകളാണിവ. കൃഷി വിളകൾ നശിപ്പിക്കുവാൻ എത്തുന്ന കുരങ്ങന്മാരെ തുരത്തുവാനാണ്‌ ഈ പാമ്പുകളെ ഉപയോഗിക്കുന്നത്.

കൃഷിത്തോട്ടത്തിൽ എത്തുന്ന വാനരപ്പട വിളകൾ മുഴുവൻ നശിപ്പിക്കാൻ തുടങ്ങിയതോടെ ഇവയെ തുരത്തുവാൻ വഴി അന്വേഷിച്ച് നടക്കുകയായിരുന്നു തൊഴിലാളിയായ ബിജു. ഇതിനിടെയാണ് തോട്ടത്തിൽ ചത്ത് കിടന്ന പാമ്പിനെക്കണ്ട് കുരങ്ങൻമാർ ഭയന്ന് ഓടുന്നത് ബിജുവിന്‍റെ ശ്രദ്ധയിൽ പെട്ടത്. പിന്നീടാണ് പരീക്ഷണമെന്നോണം ഒര്‍ജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് റബ്ബര്‍ പാമ്പിനെ വാങ്ങി കുരങ്ങ് വരുന്ന വഴിയില്‍ കെട്ടിവച്ചത്.

ഇത് വിജയിച്ചതോടെ കൂടുതല്‍ പാമ്പുകളെ വാങ്ങി തോട്ടത്തില്‍ സ്ഥാപിച്ചു. ഇപ്പോൾ ഇരുനൂറോളം ചൈനീസ് പാമ്പുകളാണ് മരത്തിലും ഏലച്ചെടികളിലുമായി തോട്ടത്തിന് കാവല്‍ നില്‍ക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍‍ഷമായി ഒരു വാനരന്‍ പോലും ഈ തോട്ടത്തില്‍ കടന്നിട്ടില്ലെന്നും ബിജു പറയുന്നു.

ചൂണ്ട നൂല് ഉപയോഗിച്ച് മരത്തിലും ഏലച്ചെടികളിലും പാമ്പുകളെ സ്ഥാപിക്കും. ചെറിയ കാറ്റില്‍ പോലും ഇവ ചലക്കുന്നതിനാല്‍ ആദ്യം കാണുന്ന ആരും ഒന്ന് ഭയക്കും. തോട്ടത്തിൽ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ റബ്ബര്‍ പാമ്പിനെ അടിച്ച് വീഴ്‌ത്തിയ സംഭവും ഉണ്ടായിട്ടുണ്ടെന്നും ബിജു പറയുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.