ETV Bharat / bharat

കായികതാരങ്ങളെയും കർഷകരെയും അപമാനിച്ചു; ബിജെപി സർക്കാരിനെ താഴെ ഇറക്കാൻ ഹരിയാനയിലെ വോട്ടർമാരോട് അഭ്യർത്ഥിച്ച് പ്രിയങ്ക ഗാന്ധി - Priyanka Gandhi Against BJP Haryana - PRIYANKA GANDHI AGAINST BJP HARYANA

സംസ്ഥാനത്തെ വർദ്ധിച്ച് വരുന്ന തൊഴിലില്ലായ്‌മക്ക് കാരണം ബിജെപി സർക്കാരിന്‍റെ നയങ്ങളാണ്. ഹരിയാനയിൽ ഒരു മാറ്റം അനിവാര്യമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

PRIYANKA SLAMS BJP GOVERNMENT  FARMERS AND WRESTLERS ISSUE HARYANA  HARYANA ASSEMBLY ELECTIONS 2024  CONGRESS ELECTION CAMPAIGN HARYANA
Congress Leader Priyanka Gandhi (ANI)
author img

By ANI

Published : Sep 30, 2024, 6:04 PM IST

അംബാല (ഹരിയാന): ബിജെപി സർക്കാരിനെ താഴെ ഇറക്കാൻ ഹരിയാനയിലെ വോട്ടർമാരോട് അഭ്യർത്ഥിച്ച് പ്രിയങ്ക ഗാന്ധി. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ഹരിയാനയിലെ അംബാലയിലും കുരുക്ഷേത്രയിലും പാർട്ടിക്ക് വേണ്ടി പ്രചരണം നടത്താൻ എത്തിയതായിരുന്നു ഇവർ.

ബിജെപി സർക്കാർ ഹരിയാനക്ക് വേണ്ടി ഒന്നും ചെയ്‌തില്ലെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ കർഷകരെയും കായികതാരങ്ങളെയും സൈനികരെയും അപമാനിക്കുകയായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. 'ഗുസ്‌തിക്കാരോട് കേന്ദ്രസർക്കാർ എങ്ങനെയാണ് പെരുമാറിയതെന്ന് എല്ലാവരും കണ്ടതാണ്. അവർ റോഡിലിറങ്ങി പ്രതിഷേധിച്ചിട്ടും പ്രധാനമന്ത്രി തിരിഞ്ഞ് നോക്കിയില്ല. ഒളിംപിക്‌സിൽ എന്താണ് സംഭവിച്ചതെന്നും എല്ലാവരും കണ്ടതാണ്. നിങ്ങൾക്ക് നീതി വേണമെങ്കിൽ, ആത്മാഭിമാനത്തോടെ ജീവിക്കണമെങ്കിൽ ഈ സർക്കാരിനെ പുറത്താക്കൂ' എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രാജ്യത്തെ പണപ്പെരുപ്പം വർധിക്കുകയാണ്. സർക്കാർ ഏജൻസികളിലെ സീറ്റുകൾ ശൂന്യമാണ്. സംസ്ഥാനത്തെ വർദ്ധിച്ച് വരുന്ന തൊഴിലില്ലായ്‌മക്ക് കാരണം ബിജെപി സർക്കാരിന്‍റെ നയങ്ങളാണ്. ഹരിയാനയിൽ ഒരു മാറ്റം അനിവാര്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

ഒക്ടോബർ 5 നാണ് ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പ്. ഒക്ടോബർ 8 ന് ഫലം പ്രഖ്യാപിക്കും.

Also Read:തെരഞ്ഞെടുപ്പിനിടെ പാർട്ടി വിരുദ്ധ പ്രവർത്തനം; നേതാക്കളെ ആറ് വര്‍ഷത്തേക്ക് പുറത്താക്കി ഹരിയാന കോൺഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.