കാൺപൂർ: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി രവീന്ദ്ര ജഡേജ. കാൺപൂരില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെയാണ് ജഡേജയുടെ സുപ്രധാന നേട്ടം. 300 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കാൻ 17428 പന്തുകളാണ് താരം എടുത്തത്. ആർ അശ്വിൻ 15636 പന്തുകളില്‍ നിന്നാണ് 300 വിക്കറ്റ് തികച്ചത്.
ഇന്ത്യയ്‌ക്കെതിരായ ബംഗ്ലാദേശിന്‍റെ ആദ്യ ഇന്നിങ്സിനിടെ ജഡേജ തന്‍റെ 9.2 ഓവറിൽ 28 റൺസ് വഴങ്ങിയാണ് നേട്ടത്തിനരികെയുള്ള വിക്കറ്റ് വീഴ്ത്തിയത്. അനിൽ കുംബ്ലെ (619), ആർ അശ്വിൻ (524), കപിൽ ദേവ് (434), ഹർഭജൻ സിങ് (417), ഇഷാന്ത് ശർമ (311), സഹീർ ഖാൻ (311) എന്നിവരാണ് 300 ടെസ്റ്റ് വിക്കറ്റുകൾ നേടിയ മറ്റ് ഇന്ത്യൻ ബൗളർമാർ. .
തന്‍റെ 74-ാം മത്സരത്തിലെ നേട്ടത്തോടെ, ടെസ്റ്റ് ക്രിക്കറ്റിൽ ഇയാൻ ബോതമിന് പിന്നിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റും 3000 റൺസും തികയ്ക്കുന്ന രണ്ടാമത്തെ താരമായി ജഡേജ മാറി. 106 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്ന് 3122 റൺസും താരം നേടിയിട്ടുണ്ട്. അശ്വിനും ജഡേജയും കൂടാതെ മറ്റ് എട്ട് ക്രിക്കറ്റ് താരങ്ങൾ കൂടി നേട്ടം കൈവരിച്ചിട്ടുണ്ട്. ഇയാൻ ബോതം, ഷെയ്ൻ വോൺ, ഇമ്രാൻ ഖാൻ, സ്റ്റുവർട്ട് ബ്രോഡ്, റിച്ചാർഡ് ഹാഡ്‌ലി, ഡാനിയൽ വെട്ടോറി, ഷോൺ പൊള്ളോക്ക്, ചാമിന്ദ വാസ് എന്നിവരാണ് പട്ടികയിലുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിനം 107/3 എന്ന നിലയിൽ മത്സരം നിർത്തി. രണ്ടാം ദിവസം മഴയും മൂന്നാം ദിവസം നനഞ്ഞ ഔട്ട്ഫീൽഡും കാരണം കളി നടന്നില്ല. നാലാം ദിവസം മാത്രമാണ് കളി തുടങ്ങാനായത്.
Also Read: അന്താരാഷ്ട്ര ക്രിക്കറ്റിൽ 27,000 റൺസ് പിന്നിടുന്ന വേഗമേറിയ താരമായി വിരാട് കോലി - Ind vs Ban 2nd test