ETV Bharat / state

ഇടുക്കിയിൽ പരസ്യ പ്രചരണത്തിന് സമാപനം; എട്ടാം തിയതി പോളിങ് ബൂത്തിലേക്ക്

കൊവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രചാരണ പ്രവർത്തങ്ങളാണ് ജില്ലയിൽ ഉടനീളം നടന്നത്

ജില്ലയിലെ പരസ്യ പ്രചരണത്തിന് സമാപനം കുറിച്ചു  എട്ടാം തിയ്യതി ജില്ല പോളിങ് ബൂത്തിലേക്ക്  കൊവിഡ് ചട്ടങ്ങള്‍  പരസ്യ പ്രചാരണങ്ങൾക്ക് ഇന്ന് സമാപനം  idukki election campaign  idukki  election campaign idukki
ജില്ലയിലെ പരസ്യ പ്രചരണത്തിന് സമാപനം കുറിച്ചു; എട്ടാം തിയ്യതി ജില്ല പോളിങ് ബൂത്തിലേക്ക്
author img

By

Published : Dec 6, 2020, 7:04 PM IST

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഇടുക്കി ജില്ലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലെ 792 വാര്‍ഡുകളിലേക്കും തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ 69 ഡിവിഷനുകളിലേക്കും എട്ട് ബ്ലോക്കുകളിലെ 104 ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തിന്‍റെ 16 ഡിവിഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലയിലെ പരസ്യ പ്രചാരണങ്ങൾക്ക് ഇന്ന് സമാപനം കുറിച്ചു.

എട്ടാം തിയ്യതി ജില്ല പോളിങ് ബൂത്തിലേക്ക്

കൊവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രചാരണ പ്രവർത്തങ്ങളാണ് ജില്ലയിൽ ഉടനീളം നടന്നത്. തെഞ്ഞെടുപ്പിന് എല്ലാവിധ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ 8,29,565 വോട്ടര്‍മാരും തൊടുപുഴ നഗരസഭയില്‍ 39,106 വോട്ടര്‍മാരും കട്ടപ്പന നഗരസഭയില്‍ 32,922 വോട്ടര്‍മാരുമാണുള്ളത്. ആകെ 9,01,593 വോട്ടര്‍മാരാണ് ഉള്ളത്.

തികച്ചും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടത്തിയ പൊതു പ്രചാരണങ്ങള്‍ക്കാണ് ഞായറാഴ്ച പര്യവസാനമായത്. മുന്‍ കാല തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഒടുവില്‍ കാണാറുള്ള കൊട്ടിക്കലാശങ്ങള്‍ ഉണ്ടായിരുന്നില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൊട്ടിക്കലാശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ കര്‍ശനമായി തടഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.