ETV Bharat / state

വാക്കുകളാല്‍ വര്‍ണിക്കാനാകാത്ത സുന്ദരി 'പെട്ടിമുടി' - pettimudi hills news

വനംവകുപ്പും തദ്ദേശ ഭരണകൂടങ്ങളും കൈകോര്‍ത്താല്‍ പെട്ടിമുടിയെ ആരെയും ആകര്‍ഷിക്കുന്നൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാം

പെട്ടിമുടി വാര്‍ത്തകള്‍  ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍  പെട്ടിമുടി വിനോദ സഞ്ചാരം  പെട്ടിമുടി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍  idukki district tourist place pettimudi  idukki district tourist place pettimudi news  pettimudi hills news  pettimudi landslide news latest
പെട്ടിമുടി
author img

By

Published : Jan 13, 2021, 7:08 AM IST

Updated : Jan 13, 2021, 9:08 AM IST

ഇടുക്കി: സൗന്ദര്യമൊളിപ്പിച്ച മലമടക്കുകള്‍ ഇടുക്കിയുടെ സ്വകാര്യ അഹങ്കാരമാണ്. കാഴ്ച്ചയുടെ നയന മനോഹാരിത കൊണ്ട് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായി മാറിയ ഇടമാണ് അടിമാലിക്കടുത്തുള്ള പെട്ടിമുടി. അടിമാലി പട്ടണത്തോട് ചേര്‍ന്ന് മാനംമുട്ടെ ഉയര്‍ന്ന് സഞ്ചാരികളുടെ മനസ് നിറക്കുന്നൊരിടമാണ് പെട്ടിമുടി. കണ്ണെത്താ ദുരത്തുള്ള പരന്നകാഴ്ച്ചയും ചുവപ്പ് വാരിവിതറുന്ന ഉദയാസ്തമന കാഴ്ച്ചകളും പെട്ടുമുടിയില്‍ നിന്നും മതിവരുവോളും ആസ്വദിക്കാം. വനംവകുപ്പും തദ്ദേശ ഭരണകൂടങ്ങളും കൈകോര്‍ത്താല്‍ പെട്ടിമുടിയെ ആരെയും ആകര്‍ഷിക്കുന്നൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാം.

മലമുകളിലേക്ക് പ്രവേശിക്കുന്നതിന് വനംവകുപ്പിന്‍റെ വിലക്കുണ്ടെങ്കിലും നിരവധി സഞ്ചാരികള്‍ ദിവസവും മലകയറി പെട്ടിമുടിയുടെ നിറുകയില്‍ നിന്നുള്ള കാഴ്ച്ചകള്‍ കണ്ട് മടങ്ങാറുണ്ട്. പറഞ്ഞാലും പകര്‍ത്തിയാലും തീരാത്ത സൗന്ദര്യമൊളിപ്പിച്ച പെട്ടിമുടിയെ വനംവകുപ്പും തദ്ദേശ ഭരണകൂടങ്ങളും ഇടപെട്ട് വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്നാണ് സഞ്ചാരികളുടെയും പ്രദേശവാസികളുടെയും ആവശ്യം.

വാക്കുകളാല്‍ വര്‍ണിക്കാനാകാത്ത സുന്ദരി 'പെട്ടിമുടി'

കുത്തനെയുള്ള മലഞ്ചെരിവിലൂടെ അരമണിക്കൂറിലധികം സമയം കാല്‍നടയായി സഞ്ചരിച്ച് മാത്രമേ പെട്ടിമുടിയുടെ മുകളിലെത്താനാകൂ. കോടമഞ്ഞ് പുല്‍കുന്ന ഇടമെങ്കിലും അപകടവും അത്രത്തോളം തന്നെ ഒളിഞ്ഞിരിപ്പുണ്ട്. സുരക്ഷിതമായി കാഴ്‌ചകള്‍ കാണാന്‍ അവസരമൊരുക്കിയാല്‍ മികച്ച ഒരു വിനോദ സഞ്ചാര കേന്ദ്രമായി പെട്ടിമുടിയെ മാറ്റാനാകുമെന്നാണ് സഞ്ചാരികള്‍ അഭിപ്രായപ്പെടുന്നത്.

Last Updated : Jan 13, 2021, 9:08 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.