ETV Bharat / state

ഇടുക്കി ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സമാപനം - കട്ടപ്പന സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ററി സ്‌കൂൾ

നാല് ദിവസങ്ങളിലായി കട്ടപ്പന സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ററി സ്‌കൂളില്‍ നടന്ന കലോത്സവത്തില്‍ ഹയര്‍സെക്കന്‍ററി, യുപി വിഭാഗങ്ങളിൽ കട്ടപ്പന ഉപജില്ലയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൊടുപുഴ ഉപജില്ലയും കിരീടം നേടി.

ഇടുക്കി ജില്ലാ കലോത്സവത്തിന് സമാപനം
author img

By

Published : Nov 21, 2019, 11:31 PM IST

Updated : Nov 22, 2019, 1:47 AM IST

ഇടുക്കി: 32ാമത് ഇടുക്കി റവന്യൂ ജില്ലാ കലോത്സവം സമാപിച്ചു. നാല് ദിവസങ്ങളിലായി കട്ടപ്പന സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ററി സ്‌കൂളില്‍ നടന്ന കലോത്സവത്തില്‍ ഹയര്‍സെക്കന്‍ററി, യുപി വിഭാഗങ്ങളിൽ കട്ടപ്പന ഉപജില്ലയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൊടുപുഴ ഉപജില്ലയും കിരീടം നേടി. ഹയര്‍സെക്കന്‍ററി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എംകെഎൻഎംഎച്ച്എസ് കുമാരമംഗലവും, യുപി വിഭാഗത്തില്‍ ഫാത്തിമ മാതാ ഗേൾസ് എച്ച്എസ്എസും എറ്റവും കൂടുതല്‍ പോയിന്‍റുകള്‍ സ്വന്തമാക്കി. കലോൽസവത്തിന്‍റെ സമാപന സമ്മേളനം പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു.

ഇടുക്കി ജില്ലാ കലോത്സവത്തിന് സമാപനം

മികച്ച ജനപങ്കാളിത്തത്തോടെ നടന്ന കലോത്സവത്തിന്‍റെ നാലാം ദിനത്തില്‍ മാര്‍ഗംകളിയും പരിചമുട്ടുമായിരുന്നു ആസ്വാദകശ്രദ്ധ നേടിയ പ്രധാനമത്സരങ്ങൾ. മോഹിനിയാട്ടം, കേരളനടനം, ചവിട്ടുനാടകം എന്നിവക്ക് പുറമെ ഏതാനും രചനാമത്സരങ്ങളും അവസാന ദിവസം അരങ്ങേറി.

Intro: 32-ാംമത് ഇടുക്കി റവന്യൂ ജില്ലാ കലോത്സവം സമാപിച്ചു. ഹയര്‍സെക്കണ്ടറി , യുപി വിഭാഗങ്ങളിൽ കട്ടപ്പനയും, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ തൊടുപുഴ ഉപജില്ലയും കിരീടം ചൂടി.Body:

വിഒ

നാല് ദിവസങ്ങളിലായി കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു വന്നിരുന്ന കൗമാരകലാപൂരത്തിന് തിരശ്ശീല വീണു.ഹയര്‍സെക്കണ്ടറി , യുപി വിഭാഗങ്ങളിൽ കട്ടപ്പന ഉപജില്ലയും, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ തൊടുപുഴ ഉപജില്ലയും ഒന്നാമത്തെത്തി. ഹയര്‍സെക്കണ്ടറി, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ എം.കെ.എൻ.എം.എച്ച്.എസ് കുമാരമംഗലവും, യുപി വിഭാഗത്തില്‍ ഫാത്തിമ മാതാ ഗേൾസ് എച്ച്.എസ്.എസും എറ്റവും കൂടുതല്‍ പോയിന്റുകള്‍ സ്വന്തമാക്കി.സ്‌കൂള്‍ കലോൽസവ സമാപന സമ്മേളനം പി.ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ബൈറ്റ്

(പി.ജെ ജോസഫ് എംഎൽഎ )

ആവേശം തെല്ലും ചോരാതെയായിരുന്നു കലോത്സവത്തിന്റെ നാലാം ദിവസവും പിന്നിട്ടത്.പരിചമുട്ടായിരുന്നു ആസ്വാദക ശ്രദ്ധപിടിച്ചുപറ്റിയ അവസാന ദിവസത്തെ പ്രധാനമത്സരം.

ഹോള്‍ഡ്

വേദി അഞ്ചില്‍ അരങ്ങേറിയ മാര്‍ഗ്ഗം കളി മത്സരത്തിനും കലോത്സവ നഗരിയില്‍ മികച്ച സദസ്സിനെ ലഭിച്ചു.

ഹോള്‍ഡ്

Conclusion:മോഹിനിയാട്ടം,കേരളനടനം,ചവിട്ടുനാടകം എന്നിവക്കു പുറമെ ഏതാനും ചില രചനാമത്സരങ്ങളും അവസാന ദിവസം അരങ്ങേറി.നൃത്ത ഇന മത്സരങ്ങളില്‍ അടക്കം ഏതാനും അപ്പീലുകളും ഓഫീസില്‍ ലഭിച്ചിട്ടുണ്ട്.

ETV BHARAT IDUKKI
Last Updated : Nov 22, 2019, 1:47 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.