ഇടുക്കി: കാറ്റാടി യന്ത്രങ്ങളും, സോളാര്‍ പാനലുകളും സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദന പദ്ധതികള്‍ക്ക് തുടക്കമിട്ട് ഇടുക്കി ജില്ല പഞ്ചായത്ത്. ആദ്യ ഘട്ടത്തില്‍ ജില്ല പഞ്ചായത്തിന് കെട്ടിടത്തിന് സമീപം മിനി കാറ്റാടിയന്ത്രം സ്ഥാപിക്കും.
ഒപ്പം ജില്ല പഞ്ചായത്ത് കെട്ടിടത്തിന്‍റെ മുകളില്‍ സോളാര്‍ പാനലുകളും സ്ഥാപിക്കും. കാറ്റാടിയന്ത്രം സ്ഥാപിക്കാൻ ഒരു കോടി രൂപ ജില്ല പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
ALSO READ: സ്വന്തം കൃഷിയിടത്തിലെ മരം മുറിക്കാൻ ഓഫീസുകൾ കയറിയിറങ്ങി കർഷകർ
മിച്ചം വരുന്ന വൈദ്യുതി കെഎസ്‌ഇബിക്ക്
ജില്ല പഞ്ചായത്തിന്‍റെ കീഴിലുള്ള സ്കൂളുകളില്‍ വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ ഭീമമായ തുകയാണ് ചെലവാകുന്നത്. ഇതിന് പരിഹാരം കാണുന്നതിനായി ജില്ല പഞ്ചായത്തിന്‍റെ കീഴില്‍ വരുന്ന സ്ഥാപനങ്ങളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. ഈ സ്ഥാപനങ്ങളില്‍ ഉപയോഗത്തിന് ശേഷമുള്ള വൈദ്യുതി കെഎസ്ഇബിക്ക് നല്‍കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ ഫിലിപ്പ് പറഞ്ഞു.