ETV Bharat / state

ഇടുക്കിയിൽ ഡിസിസിയുടെ രണ്ടാം ഘട്ട സമര പരിപാടികള്‍ ആരംഭിച്ചു - mathew kuzhalnadan

ഇടുക്കി ജില്ലയ്ക്ക് മാത്രമായി ഇടത് സർക്കാർ കൊണ്ടുവന്ന കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിയ്ക്കണമെന്ന് ആവശ്യപെട്ടാണ് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തില്‍ വിവിധ സമര പരിപാടികള്‍ നടക്കുന്നത്

ഇടുക്കി  idukki  ഡിസിസി  കോൺഗ്രസ്  ഭൂപതിവ് ചട്ടങ്ങള്‍'  രണ്ടാം ഘട്ട സമര പരിപാടികള്‍  ഇബ്രാഹിംകുട്ടി കല്ലാർ  മാത്യു കുഴല്‍നാടന്‍  mathew kuzhalnadan  ibrahamkutty kalaar
ഇടുക്കിയിൽ ഡിസിസിയുടെ രണ്ടാം ഘട്ട സമര പരിപാടികള്‍ ആരംഭിച്ചു
author img

By

Published : Sep 13, 2020, 8:18 PM IST

ഇടുക്കി: ഇടുക്കിയിലെ ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നാവശ്യപെട്ട് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാം ഘട്ട സമര പരിപാടികള്‍ ആരംഭിച്ചു. ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാറിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെടുങ്കണ്ടത്ത് ഉപവസിച്ചു.

ഇടുക്കിയിൽ ഡിസിസിയുടെ രണ്ടാം ഘട്ട സമര പരിപാടികള്‍ ആരംഭിച്ചു
ഇടുക്കി ജില്ലയ്ക്ക് മാത്രമായി ഇടത് സർക്കാർ കൊണ്ടുവന്ന കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിയ്ക്കണമെന്ന് ആവശ്യപെട്ടാണ് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തില്‍ വിവിധ സമര പരിപാടികള്‍ നടക്കുന്നത്. തുടര്‍ സമരത്തിന്‍റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് നെടുങ്കണ്ടത്ത് ഉപവാസ സമരം സംഘടിപ്പിച്ചത്. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക, സര്‍വ്വകക്ഷിയോഗ തീരുമാനം നടപ്പിലാക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ പിന്‍വലിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാറിന്‍റെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ ഉദ്‌ഘാടനം ചെയ്തു. രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയാണ് ഉപവാസ സമരം നടന്നത്. കോണ്‍ഗ്രസ് നേതാക്കളായ ഇ.എം ആഗസ്തി, ശ്രീമന്ദിരം ശശികുമാര്‍, എം.എന്‍ ഗോപി, കെ.ടി മൈക്കിള്‍, സേനാപതി വേണു, ജി. മുരളി, സി.എസ് യശോധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.