ഇടുക്കി : ഇടുക്കി ഡിസിസി പ്രസിഡൻ്റ് സി പി മാത്യുവിന് നേരെ ആക്രമണം. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. തിങ്കളാഴ്‌ച രാത്രി 8.30 ഓടെ തൊടുപുഴ ഗാന്ധി സ്‌ക്വയറിലാണ് സംഭവം.
ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സി പി മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാര്‍ ഡിസിസി പ്രസിഡന്‍റിന്‍റെ വാഹനത്തിന് കേടുപാട് വരുത്തി. സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലും മുഖ്യമന്ത്രിയുടേയും കുടുംബത്തിന്‍റേയും പേരില്‍ ആരോപണം ഉയര്‍ന്നതോടെ സംസ്ഥാനത്ത് യുഡിഎഫിന്‍റെ പ്രതിഷേധം ശക്തമാണ്.
മുഖ്യമന്ത്രിക്കെതിരെ തിങ്കളാഴ്‌ച വൈകീട്ട് വിമാനത്തിലും പ്രതിഷേധം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇടുക്കി ഡിസിസി പ്രസിഡന്‍റിനുനേരെ അതിക്രമമുണ്ടായത്. പല ജില്ലകളിലും സംഘർഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.