ഇടുക്കി: ഇടുക്കി ഡാമിന്‍റെ ഒരു ഷട്ടർ 60 സെന്‍റീ മീറ്ററായി ഉയർത്തി. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ ഉയർത്തിയ ഷട്ടറാണ് 40 സെന്‍റീ മീറ്ററിൽ നിന്നും 60 സെന്‍റീ മീറ്ററായി ഉയർത്തിയത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ചെറുതോണി ഡാമിന്‍റെ മൂന്നാം നമ്പർ ഷട്ടർ തുറന്നത്.
മൂന്നു മാസത്തിനിടെ നാലാം തവണ
ഇടുക്കി ഡാമിന്‍റെ വൃഷ്‌ടിപ്രദേശത്ത് നീരൊഴുക്ക് വർധിച്ചതും തുടർച്ചയായി മഴ ലഭിക്കുന്നതും മുല്ലപ്പെരിയാർ ഡാമിൽ നിന്നും അമിതമായി ജലം ഒഴുകി എത്തുന്നതുമാണ് ഡാമിൽ ജലനിരപ്പ് ഉയരാൻ കാരണം. ചെറുതോണി ഡാമിന്‍റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു.
അണക്കെട്ട് തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിൽ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ പുഴകളിൽ മീൻപിടിത്തവും നിരോധിച്ചു. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കാനും നിര്‍ദേശം.
ഈ മേഖലകളിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പൊലീസിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.
Also read: Mullaperiyar: എം.പിയും പ്രതിപക്ഷ നേതാവും വീട്ടില്‍ പോയിരുന്ന് സമരം ചെയ്താല്‍ മതി: എംഎം മണി