ഇടുക്കി: ഇടുക്കി ഡാമിൽ മൂന്നാം മുന്നറിയിപ്പായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. നീരൊഴുക്ക് ശക്തമായതോടെയാണിത്. രാവിലെ ഏഴരയോടെ സംഭവരണ ശേഷിയുടെ 83% വെള്ളം ഡാമില്‍ എത്തി. 2382.52 അടിയാണ് ജലനിരപ്പ്. വെള്ളം കൂടുതലായി എത്തുന്ന സാഹചര്യത്തില്‍ സ്പില്‍വേയിലൂടെ അധിക ജലം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യതയുണ്ട്.
പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.