ഇടുക്കി: നെടുങ്കണ്ടം, ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധികളിൽ ലോക്ക്‌ഡൗൺ കാലത്ത് നടന്ന ശൈശവ വിവാഹങ്ങളുടെ റിപ്പോർട്ട് തേടി വനിത കമ്മിഷൻ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നെടുങ്കണ്ടം, ഉടുമ്പന്‍ചോല പൊലിസ് സ്‌റ്റേഷന്‍ പരിധികളിലായി ഏഴ് ശൈശവ വിവാഹങ്ങള്‍ നടന്നതായാണ് സൂചന. തോട്ടം മേഖകളില്‍ ശൈശവ വിവാഹങ്ങള്‍ നടന്നതായുള്ള രഹസ്യ അന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിനെ തുടർന്ന് എഡിജിപി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇതിനെ തുടർന്നാണ് സംഭവത്തിൽ വനിത കമ്മിഷന്‍റെ ഇടപെടൽ. ശൈശവ വിവാഹം നടന്നതുമായി ബന്ധപ്പെട്ട് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് ഇടുക്കി ജില്ലയുടെ ചുമതലയുള്ള വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. നിയമം മൂലം നിരോധിക്കപ്പെട്ട ശൈശവ വിവാഹം ഇനിയും ആവർത്തിക്കാതിരിക്കുവാൻ കമ്മിഷന്‍റെയും പൊലീസിന്‍റെയും ശിശുക്ഷേമ വകുപ്പിന്‍റെയും നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ കമ്മിഷൻ തിരുമാനിച്ചതായും ഷാഹിദ കമാൽ വ്യക്തമാക്കി.
READ MORE: ലോക്ക്ഡൗണിൽ ഇടുക്കിയിൽ നടന്നത് ഏഴ് ശൈശവ വിവാഹം; വിശദമായ അന്വേഷണത്തിന് നിർദേശം