ഇടുക്കി : കൊവിഡ് പശ്ചാത്തലത്തില്‍ ഇടുക്കിയിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ല കലക്‌ടർ. ജില്ലയില്‍ ജോലി നോക്കുന്ന മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
തൊഴിലാളികളുടെ വിവരം ശേഖരിക്കാന്‍ തൊഴില്‍ വകുപ്പിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായും കലക്‌ടർ അറിയിച്ചു.
ജില്ലയിലെ ഏലം, തേയില തോട്ടങ്ങളില്‍ താമസിച്ച് ജോലി ചെയ്യുന്ന ഭൂരിഭാഗം തൊഴിലാളികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തു.
ദിവസേന വന്ന് പോകുന്ന തൊഴിലാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍, വിവിധ വകുപ്പുകള്‍ക്ക് ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്ന് എത്തി, സ്ഥിരമായി താമസിച്ച് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിവരങ്ങളും ശേഖരിക്കുമെന്ന് കലക്‌ടർ കൂട്ടിച്ചേർത്തു.
ALSO READ: റംബൂട്ടാനടക്കം പഴങ്ങളില്‍ നിപ വൈറസ് സാന്നിധ്യമില്ല ; പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്
കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ചെക്‌പോസ്റ്റുകളിലെ കര്‍ശന പരിശോധന തുടരും. ആന്‍റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ആളുകളെ കടത്തിവിടുകയുള്ളൂ.
രോഗവ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ തുടരുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല കലക്‌ടർ അറിയിച്ചു.