ഇടുക്കി: ഇരട്ടവോട്ട് അടക്കം വിവാദമായ ജില്ലയില്‍ വോട്ടെടുപ്പിന് മുന്നോടിയായി കര്‍ശന പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്തി. എല്ലാ ബൂത്തുകളിലും പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. പ്രശ്‌നബാധിത ബൂത്തുകളില്‍ ഐ.റ്റി.ബി.പി, ബി.എസ്.എഫ് സംഘങ്ങളേയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും മൂന്ന് വിഭാഗങ്ങളായി നിരീക്ഷണം നടത്തും.
അതിര്‍ത്തി മേഖലകളായ ബോഡിമെട്ട്, രാജാപ്പാറ, ചതുരംഗപ്പാറ, ചെല്ലാര്‍കോവില്‍ കമ്പംമെട്ട് എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കട്ടപ്പന ഡിവൈ.എസ്.പി ജെ സന്തോഷ്‌കുമാര്‍ പറഞ്ഞു.