ഇടുക്കി: ജില്ലയില്‍ ഏറ്റവും വലിയ പുല്‍ക്കൂടുമായി നെടുങ്കണ്ടം മഞ്ഞപ്പെട്ടി സെന്‍റ്. മേരിസ് ദേവാലയത്തിലെ യുവജന കൂട്ടായ്മ. പള്ളിവികാരി ഫാ.ജോസഫ് പൗവ്വത്തിലിന്‍റെ നേതൃത്വത്തില്‍ പള്ളിയിലെ യുവജനങ്ങളാണ് പള്ളിഅങ്കണത്തിൽ ഭീമൻ പുൽക്കൂട് നിർമിച്ചത്.
30 അടി ഉയരമുള്ള പുല്‍ക്കൂടിന്‍റെ നിര്‍മാണം നാല് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കാർഡ് ബോർഡ് ഉപയോഗിച്ചാണ് പുൽക്കൂട് നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെന്‍റ്. മേരിസ് പള്ളിയുടെ നേതൃത്വത്തിൽ അഖില കേരള പുൽക്കൂട് മത്സരം നടത്തിയിരുന്നു. നിരവധിയാളുകളാണ് പുൽക്കൂട് കാണുന്നതിനായി ദിവസവും പള്ളിയിലെത്തുന്നത്.