ETV Bharat / state

ഇടുക്കിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു - ഇടുക്കി

തോപ്രാംകുടി കുന്നുംപുറത്ത് ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊലപ്പെടുത്തിയത്.

ഇടുക്കിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു
author img

By

Published : Aug 27, 2019, 9:56 AM IST

Updated : Aug 27, 2019, 9:32 PM IST

ഇടുക്കി: തോപ്രാംകുടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. തോപ്രാംകുടി കുന്നുംപുറത്ത് ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇടുക്കിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു

മിനിയോടൊപ്പം രാവിലെ ജോലിക്ക് പോകാൻ വീട്ടിൽ എത്തിയവരാണ് ഇരുവരെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് മുരിക്കാശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മിനിയെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് തറയിൽ കഴുത്തിന് വെട്ടേറ്റ നിലയിലും ഷാജിയെ കേബിൾ കഴുത്തിൽ കുരുങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഷാജി തൂങ്ങി മരിച്ചുവെന്നും തൂങ്ങിയതിനിടയില്‍ കേബിൾ പൊട്ടി തറയിൽ വീണതാകാമെന്നുമാണ് പൊലീസ് നിഗമനം.

ഷാജി സ്ഥിരം മദ്യപിക്കാറുണ്ടായിരുന്നുവെന്നും വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു. പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Intro:Body:

ഇടുക്കിയിൽ മധ്യവയസ്കൻ ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തു.

തോപ്രാംകുടി സ്കൂൾ സിറ്റിയിൽ സുഹൃത്ത് ഷാജി എന്ന് വിളിക്കുന്ന കുന്നുംപുറത്ത് ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊന്നത്. 

തുടർന്ന് 51കാരനായ ഷാജി തൂങ്ങി മരിക്കുകയായിരുന്നു.

കുടുംബ പ്രശ്നമാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.

Conclusion:
Last Updated : Aug 27, 2019, 9:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.