ETV Bharat / state

ധന്യയുടെ മരണം ; ഭർത്താവ് അമല്‍ അറസ്റ്റിൽ

മാർച്ച് 28നാണ് ധന്യയെ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

housewife death at mattukatta; Husband arrested  housewife death at mattukatta  മാട്ടുക്കട്ടയിൽ യുവതിയുടെ തൂങ്ങി മരണം  ഗാർഹിക പീഢനം  തൂങ്ങി മരിച്ചു
മാട്ടുക്കട്ടയിൽ യുവതിയുടെ തൂങ്ങി മരണം; ഭർത്താവ് അറസ്റ്റിൽ
author img

By

Published : Jun 23, 2021, 9:46 PM IST

ഇടുക്കി: മാട്ടുക്കട്ടയിൽ യുവതിയായ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അയ്യപ്പൻ കോവിൽ മാട്ടുക്കട്ട അറഞ്ഞനാലിൽ അമല്‍ ബാബു (27)വിനെയാണ് പീരുമേട് ഡി.വൈ.എസ്.പി കെ.ലാൽജി, ഉപ്പുതറ സി.ഐ.ആർ. മധു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

മാർച്ച് 28 ന് രാവിലെ ആറ് മണിയോടെയാണ് അമലിന്‍റെ ഭാര്യ ധന്യയെ (21) മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് വീട്ടിൽ നിന്ന് പുറത്തുപോയ ശേഷമായിരുന്നു സംഭവം നാട്ടുകാർ അറിഞ്ഞത്.

ALSO READ: സെപ്റ്റംബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കുറയും ; കൈവിടരുത് ജാഗ്രത

ധന്യയുടെ മരണത്തിൽ അന്നു തന്നെ ബന്ധുക്കളും അയൽവാസികളും സംശയം പ്രകടിപ്പിക്കുകയും അച്ഛന്‍ ജയപ്രകാശ് രേഖാമൂലം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ധന്യക്ക് മാനസിക, ശാരീരിക പീഡനം നേരിട്ടിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഗാർഹിക പീഡന കുറ്റം ചുമത്തി ഭർത്താവ് അമലിനെ ബുധനാഴ്‌ച രാവിലെ അറസ്റ്റ് ചെയുകയായിരുന്നു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.