ഇടുക്കി: മഴ കനത്തതിനെ തുടര്‍ന്ന് സേനാപതി ഗ്രാമപഞ്ചായത്തിലെ കനകപ്പുഴയില്‍ വീട് ഭാഗികമായി തകര്‍ന്നു. മുക്കത്ത് ബാബുവിന്‍റെ വീടാണ് തിങ്കളാഴ്‌ച അര്‍ദ്ധരാത്രിയോടെ തകര്‍ന്നത്. വീടിനുള്ളില്‍ ഉറവ രൂപപ്പെട്ടതിനെ തുടര്‍ന്ന് വീടിന്‍റെ പിന്‍ഭാഗത്തെ തറയും ഭിത്തിയുമുള്‍പ്പെടെ ഇടിഞ്ഞുവീഴുകയായിരുന്നു. വീടിൻ്റെ തായ്ത്തറയ്ക്ക് കുറുകെ വിള്ളൽ രൂപപ്പെട്ടിട്ടുമുണ്ട്. മഴ തുടർന്നാൽ വീട് പൂര്‍ണമായും തകരുന്ന അവസ്ഥയിലാണ്. അപായ ഭീതിയെത്തുടർന്ന് കുടുംബാംഗങ്ങൾ താമസം മാറ്റി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
ശക്തമായ മഴയില്‍ വീട് തകര്‍ന്നു - heavy rain
വീടിനുള്ളില്‍ ഉറവ രൂപപ്പെട്ടതിനെ തുടര്‍ന്ന് വീടിന്‍റെ പിന്‍ഭാഗത്തെ തറയും ഭിത്തിയുമുള്‍പ്പെടെ ഇടിഞ്ഞുവീഴുകയായിരുന്നു.
![ശക്തമായ മഴയില്‍ വീട് തകര്‍ന്നു ശക്തമായ മഴയില്‍ വീട് തകര്‍ന്നു ശക്തമായ മഴ ഇടുക്കി house destroyed heavy rain idukki heavy rain idukki](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8290494-618-8290494-1596536420539.jpg?imwidth=3840)