ഇടുക്കി: രാജാക്കാട് മേഖലയിൽ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. അടിവാരത്ത് താമസിക്കുന്ന മച്ചാനിക്കൽ ജേക്കബിൻ്റെ വീടാണ് തകർന്നത്.
Read More: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മരം കടപുഴകുന്ന ഒച്ചകേട്ട് വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. വീട് ഭാഗികമായി തകര്‍ന്നു. ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചു. ഏതാണ്ട് അഞ്ചുലക്ഷത്തിന്‍റെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.