ഇടുക്കി: ഓണക്കാലത്ത് കര്‍ഷകരില്‍ നിന്നും ആറ് ടണ്‍ പച്ചക്കറികള്‍ സംഭരിക്കുമെന്ന് ഹോര്‍ട്ടികോര്‍പ്പ്. സംഭരണശേഷിയുടെ 10 ശതമാനം അതിക പണം നല്‍കിയാവും ശേഖരിക്കുക. കൊവിഡിന്‍റെ പശ്ചാതലത്തില്‍ വട്ടവടയിലടക്കം എക്കറുകണക്കിന് ഭൂമിയില്‍ കര്‍ഷകര്‍ പച്ചക്കറി കൃഷി ഇറക്കിയെങ്കിലും കടുത്ത വേനലില്‍ കരിഞ്ഞിഞ്ഞിരുന്നു. പല മേഖലകളും കണ്ടെയ്ന്‍മെന്‍റ് സോണമായി നിലനില്‍ക്കുകയും വാഹന സൗകര്യം നിലച്ചതുമാണ് കൃഷി നശിക്കാന്‍ കാരണം. ഇതിനുശേഷം ഓണക്കാലം ലക്ഷ്യമിട്ട് ഉരുളക്കിഴങ്ങ്, കാബേജ്, ക്യാരറ്റ്, വെളുത്തുള്ളി, ബീന്‍സ് അടക്കമുള്ള പച്ചക്കറികളാണ് വിളവെടുപ്പിനൊരുങ്ങിനില്‍ക്കുന്നത്.
മന്ത്രി വി.എസ് സുനില്‍ കുമാറിന്‍റെ ഇടപെടലില്‍ വട്ടവടയില്‍ ആരംഭിച്ച ഹോര്‍ട്ടികോര്‍പ്പിന്‍റെ ജില്ല ഉപസംഭരണ കേന്ദ്രം വഴിയാണ് പച്ചക്കറികള്‍ ശേഖരിക്കുന്നത്. അഡീഷനല്‍ ഡാറക്ടര്‍ മധു ജോര്‍ജ്ജിന്‍റെ നേതൃത്വത്തില്‍ വട്ടവട, കാന്തല്ലൂര്‍, ചിന്നക്കനാല്‍, ദേവികുളം, ബൈസന്‍വാലി എന്നിവിടങ്ങളിലെ കൃഷി ഓഫീസര്‍മാര്‍ കര്‍ഷകരെ നേരില്‍ സന്ദര്‍ശിച്ച് പച്ചക്കറികള്‍ സംഭരിക്കും.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അറിയുന്നതിനും ആരോപണങ്ങള്‍ ഒഴിവാക്കുകയുമാണ് ലക്ഷ്യം. ഓരോ ദിവസവും രാവിലെ ഏഴിന് വില പ്രസിദ്ധികരിക്കുകയും ചെയ്യുമെന്ന് മൂന്നാര്‍ ഹോട്ടിക്കോര്‍പ്പ് മാനേജര്‍ ജിജോ രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 580 ടണ്‍ പച്ചക്കറിയാണ് ഹോട്ടിക്കാര്‍പ്പ് ശേഖരിച്ചത്. ഇത്തവണ 600 ടണ്‍ ശേഖരിക്കുകയാണ് ലക്ഷ്യം. കണ്ണന്‍ ദേവന്‍ കമ്പനിയുടെ എസ്റ്റേറ്റുകളില്‍ ഏക്കറുകണക്കിന് ഭൂമിയിലാണ് തൊഴിലാളികള്‍ പച്ചക്കറി കൃഷി നടത്തുന്നത്. അടുക്കളത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും കൃഷി സജീവമാണ്. ഹോര്‍ട്ടിക്കോര്‍പ്പിന്‍റെ ശക്തമായ മേല്‍ന്നോട്ടം ലഭിച്ചാല്‍ ഓണക്കാലത്ത് സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറികള്‍ മൂന്നാറിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിക്കാന്‍ കഴിയും.