ഇടുക്കി: മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വഴക്കിനിടയില്‍ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ഹോട്ടല്‍ തൊഴിലാളി മരിച്ചു. മാങ്കുളം ആനക്കുളത്ത് ഹോട്ടല്‍ തൊഴിലാളിയായ കോട്ടയം സ്വദേശി ജോയിയാണ് മരിച്ചത്.
ഈ മാസം 21നായിരുന്നു സംഭവം. ജോയിയും സുഹൃത്തായ ആനക്കുളം സ്വദേശി സത്യൻ ബിനു എന്ന് അറിയപ്പെടുന്ന വിനോദും ആനക്കുളത്തെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അത് മർദനത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
എന്നാൽ ഞായറാഴ്ച രാവിലെ ജോയിയുടെ മരണം സംഭവിച്ചു. ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പൊലീസ് നല്കുന്ന വിവരം. വഴക്കുണ്ടായ ദിവസം തന്നെ ജോയിയുടെ സുഹൃത്തായ വിനോദിനെ മൂന്നാര്‍ സിഐ കെ.ആർ മനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.