ETV Bharat / state

ഇടുക്കിയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം - ഇടുക്കിയിൽ ശക്തമായ മഴ

ഏക്കറ് കണക്കിന് കൃഷി നശിച്ചു. നൂറുകണക്കിന് വീടുകൾ തകർന്നു. ജില്ലയിൽ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ചു. ദേശീയ ദുരന്തനിവാരണ സേന സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

heavy rain in Idukki  ഇടുക്കി വാർത്തകൾ  കേരളത്തിൽ ശക്തമായ മഴ  ടൗട്ടെ ചുഴലിക്കാറ്റ്  ഇടുക്കിയിൽ ശക്തമായ മഴ  ഇടുക്കിയിൽ വ്യാപക നാശനഷ്ടം
ഇടുക്കിയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
author img

By

Published : May 15, 2021, 3:52 PM IST

ഇടുക്കി: ജില്ലയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നൂറ് കണക്കിന് വീടുകള്‍ തകര്‍ന്നു. ഏക്കറ് കണക്കിന് കൃഷി നശിച്ചു. ഇടുക്കിയില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ചു. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. നീരൊഴുക്ക് വര്‍ധിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നുണ്ട് . മലങ്കര, കാലർകൂട്ടി അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തി. മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് മലയോര മേഖല.

ഇടുക്കിയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

രണ്ടായിരത്തി പതിനെട്ടിലും പത്തൊമ്പതിലും ഉണ്ടായ ഇടുക്കി പ്രളയത്തിന് സമാനമായ അന്തരീക്ഷമാണ് ജില്ലയിൽ നിലവിലുളളത്. ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. കാന്തല്ലൂര്‍ മറയൂര്‍ വട്ടവട അടക്കമുള്ള മേഖലകളില്‍ മഴയ്‌ക്കൊപ്പം അതിശ്കതമായ കാറ്റാണ് വീശിയടിച്ചത്. വട്ടവടയില്‍ മാത്രം നിരവധി വീടുകളുടെ മേല്‍ക്കൂര കാറ്റെടുത്തു. പത്ത് വീടുകള്‍ക്ക് മുകളിലേയ്ക്ക് മരംവീണു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരം വീഴ്ചയില്‍ ഇവിടെ മാത്രം അറുപതോളം ഇലക്‌ട്രിക്ക് പോസ്റ്റുകള്‍ തകര്‍ന്നു. അമ്പത് ഹെക്ടറോളം കൃഷി നാശവും ഉണ്ടായിട്ടുണ്ട്.

കൂടുതൽവായനയ്ക്ക്:ടൗട്ടെ : റെഡ് അലര്‍ട്ട് ഒമ്പത് ജില്ലകളില്‍

വട്ടവട ഇതുവരെ കാണാത്ത മഴയും കാറ്റുമാണ് ഇതെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ശക്തമായ കാറ്റില്‍ രാമക്കല്‍മേടിലെ കാറ്റാടിപ്പാടത്തിന് സമീപമുള്ള നാല് വീടുകള്‍ തകര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ ഇടുക്കിയില്‍ 49.8 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. പ്രധാന പുഴകളിലെ അടക്കം നീരൊഴുക്ക് വര്‍ധിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്നു. മുന്‍കുരുതലിന്‍റെ ഭാഗമായി മലങ്കര ഡാമിന്‍റെ മൂന്ന് ഷട്ടറുകളും കല്ലാര്‍ കൂട്ടി അണക്കെട്ടിന്‍റെ ഒരു ഷട്ടറും ഉയര്‍ത്തി. മഴ ശക്തമായി തുടര്‍ന്നാല്‍ പൊന്മുടി കുണ്ടള അണക്കെട്ടുകളും തുറക്കും. എന്നാല്‍ മുല്ലപ്പെരിയാര്‍ ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പില്‍ ആശങ്കപെടേണ്ട സാഹചര്യം നിലവില്ലെന്ന് അധികൃതർ അറിയിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2333.52ഉം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 128 അടിയുമാണ് നിലവിലെ ജലനിരപ്പ്.

കൂടുതൽവായനയ്ക്ക്: കാസർകോട് കനത്തമഴയും കടല്‍ക്ഷോഭവും, വീട് നിലംപൊത്തുന്ന ദൃശ്യങ്ങൾ

കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലും കൊച്ചി ധനുഷ്കോടി ദേശീയ പാതയിലും മരം വീണ് വൈദ്യുത ലൈനുകള്‍ തകരുകയും ഗതാഗതം തടസപെടുകയും ചെയ്തു. ജില്ലയില്‍ എല്ലാ മേഖലയിലും വൈദ്യുതി ബന്ധം കതകരാറിലായി. ഇന്നലെ വൈകുന്നേരത്തോടെ നിലച്ച് വൈദ്യുതി ബന്ധം ഇതുവരെയും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്‍റര്‍നെറ്റും തകരാറിലാണ് .

അതീവ ഗുരുതര സാഹചര്യമുളള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചു. അഞ്ച് താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ശക്തമായ മഴ തോരാതെ പെയ്യുന്നതിനാല്‍ വലിയ രീതിയിലുള്ള മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലുമുളള സാധ്യതയും ജില്ലയില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇരുപതംഗ എന്‍ ആര്‍ എഫ് സംഘവും ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.