ഇടുക്കി: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതമേഖലകളിലുള്ളവരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ഇത്തരത്തില്‍ മാറ്റി പാര്‍പ്പിക്കേണ്ടവരെ ഞായറാഴ്ചാ തന്നെ ക്യാമ്പുകളിലേയ്ക്ക് മാറ്റാൻ അതത് തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നൽകിയിരുന്നു.
ക്യാമ്പുകള്‍ ക്രമീകരിക്കാനുള്ള കെട്ടിടങ്ങള്‍ വില്ലേജ് ഓഫീസര്‍മാര്‍ ഏറ്റെടുത്തിട്ടുണ്ട്. ജില്ലയില്‍ ഇത്തരത്തില്‍ 310 കെട്ടിടങ്ങളാണ് ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ കണ്ടെത്തിയിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുക. മഴ ശക്തമാകുന്നതിനാല്‍ മുന്‍കരുതലായാണ് അടിയന്തര സാഹചര്യത്തിലുള്ളവരെ മാറ്റിപാര്‍പ്പിക്കുന്നത്.