ETV Bharat / state

ക്വാറിയിൽ വീണ് മുത്തശ്ശിയും പേരക്കുട്ടികളും മുങ്ങിമരിച്ചു - മുങ്ങി മരണം

ഇടുക്കി കൊമ്പൊടിഞ്ഞാലിന് സമീപത്താണ് സംഭവം

IDUKKi  quarry detah  drown death  idukki drown to death  ക്വാറിയിൽ വീണ്  മുത്തശ്ശിയും പേരക്കുട്ടികളും മുങ്ങിമരിച്ചു  ഇടുക്കി  മുത്തശ്ശിക്കും പേരക്കുട്ടികൾക്കും ദാരുണാന്ത്യം  പാറ ക്വാറിയിലെ വെള്ളത്തിൽ വീണ കുട്ടി  മുങ്ങിമരിച്ചത്  മുങ്ങി മരണം  മുങ്ങിമരിച്ചു
മുങ്ങിമരിച്ചു
author img

By

Published : Feb 15, 2023, 7:38 PM IST

Updated : Feb 15, 2023, 10:06 PM IST

ഇടുക്കി: ക്വാറിയിൽ വീണ മുത്തശ്ശിക്കും പേരക്കുട്ടികൾക്കും ദാരുണാന്ത്യം. ഇടുക്കി കൊമ്പൊടിഞ്ഞാലിന് സമീപം പെരിഞ്ചാംകുട്ടിയിൽ പാറ ക്വാറിയിലെ വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് സഹോദരിയും മുത്തശ്ശിയും മുങ്ങിമരിച്ചത്. കൊമ്പോടിഞ്ഞാൽ ഇണ്ടിക്കുഴിയിൽ ബിനോയ്, ജാസ്‌മി ദമ്പതികളുടെ മക്കളായ ആൻമരിയ (8), അമേയ (4), ജാസ്‌മിയുടെ മാതാവ് എൽസമ്മ (50) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് സംഭവം. തുണി കഴുകാൻ പോയ സമയത്ത് പേരക്കുട്ടികളിൽ മൂത്തയാളായ ആൻമരിയ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. രക്ഷിക്കാൻ പുറകെ ചാടിയ എൽസമ്മയ്‌ക്കൊപ്പം ഇളയ കുട്ടി അമേയയും വെള്ളത്തിലേക്ക് വീണു.

ഇതോടെ മൂവരും മുങ്ങി പോവുകയായിരുന്നു. സമീപത്തുണ്ടായിരുന്ന എൽസമ്മയുടെ ഭർതൃസഹോദരി ബഹളം വച്ച് ആളുകളെ കൂട്ടി. ഉടൻ ഓടിക്കൂടിയ നാട്ടുകാർ ഇവരെ കരയ്‌ക്കെത്തിച്ച് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളത്തൂവൽ പൊലീസ് നടപടികൾ സ്വീകരിച്ചു.

Last Updated : Feb 15, 2023, 10:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.