ETV Bharat / state

നെടുങ്കണ്ടത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറി ; ബി.ജെ.പി നേതാവിനെതിരെ കേസ് - നെടുങ്കണ്ടത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം

ബി.ജെ.പി നേതാവ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയ്യേറുന്നത് ഇത് രണ്ടാം തവണ

നെടുങ്കണ്ടത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം  ബിജെപി നേതാവിനെതിരെ കേസ്  സര്‍ക്കാര്‍ പുറമ്പോക്ക് കൈയ്യേറി  Government land grab in Nedumkandam  നെടുങ്കണ്ടത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം  Government land grab in Nedumkandam
നെടുങ്കണ്ടത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം; ബി.ജെ.പി നേതാവിനെതിരെ കേസ്
author img

By

Published : Jun 8, 2022, 9:43 PM IST

ഇടുക്കി : നെടുങ്കണ്ടത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയ ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഉടുമ്പന്‍ചോല നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് ജോണിക്കുട്ടി ജെ. ഒഴുകലിനെതിരെയാണ് നടപടി. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് ചതുരംഗപ്പാറ വില്ലേജിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണ് ഇയാള്‍ കൈയ്യേറിയത്.

പുല്‍മേടും പാറക്കെട്ടുകളും ഉള്‍പ്പെടുന്ന ഭൂമിയാണിത്. കൈയ്യേറ്റം നടത്തിയ ഭൂമി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉടുമ്പന്‍ചോല റവന്യൂ സംഘം ഒഴിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ഭൂപരിഷ്‌കരണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ ഉടുമ്പന്‍ചോല പൊലീസിന് കത്ത് നല്‍കി.

നെടുങ്കണ്ടത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം

also read: ഭൂമി കൈയ്യേറ്റം ചോദ്യം ചെയ്ത തൊഴിലാളികള്‍ക്ക് വെട്ടേറ്റു

ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇയാളുടെയും കുടുംബത്തിന്‍റെയും കൈവശമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനും റവന്യൂ വകുപ്പ് സര്‍വേ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചതുരംഗപ്പാറയിലേത് കൂടാതെ പാറത്തോട് വില്ലേജില്‍ ഇയാള്‍ 50 ഏക്കര്‍ കൈയ്യേറിയതും ഒഴിപ്പിച്ചിരുന്നു.

എന്നാല്‍ ഈ ഭൂമി വേലികെട്ടി സംരക്ഷിക്കാനോ ബോര്‍ഡ് സ്ഥാപിക്കാനോ അധികൃതര്‍ നടപടിയെടുത്തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.