ETV Bharat / state

17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ - MINOR GIRL RAPED IN PATHANAMTHITTA

കുട്ടിയുടെ മാതാപിതാക്കൾ യുവാവിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

PATHANAMTHITTA NEWS  PATHANAMTHITTA RAPE CASE  LATEST NEWS IN MALAYALAM  KERALA NEWS
ശരൺ മോഹൻ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 19, 2025, 7:54 PM IST

പത്തനംതിട്ട: പ്രണയ ബന്ധത്തിലായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയ യുവാവിനെ ഏനാത്ത് പൊലീസ് പിടികൂടി. ഏറത്ത് ഉടയാൻവിള കലതിവിള വീട്ടിൽ ശരൺ മോഹൻ (23) ആണ് അറസ്റ്റിലായത്. പെൺകുട്ടി പത്താം ക്ലാസ് പഠനശേഷം തുണിക്കടയിൽ ജോലിക്ക് പോയിക്കൊണ്ടിരുന്ന കാലയളവിൽ ഇയാളുമായി സ്നേഹബന്ധത്തിലായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞിടെ കുട്ടി യുവാവിന്‍റെ വീട്ടിൽ വന്നു താമസിച്ചതിനെതുടർന്ന്, ഇരുവീട്ടുകാരും തമ്മിൽ വഴക്കുണ്ടായി. 18 വയസ് തികയുമ്പോൾ വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ ധാരണയായതനുസരിച്ച് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് മടക്കിയയച്ചു.

പിന്നീട് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന്, യുവാവിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏനാത്ത് പൊലീസ് ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: മുത്തശ്ശിയെ നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസ്; പേരക്കുട്ടികൾക്ക് ജീവപര്യന്തം - NABEESA MURDER CASE VERDICT

തുടർന്ന്, ഇയാളെ വീട്ടിൽ നിന്നും പിടികൂടി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.