ETV Bharat / state

നിലവാരമുള്ള പഠനാന്തരീക്ഷം വിദ്യാർഥികളുടെ നിലവാരം ഉയർത്തുന്നുവെന്ന് മുഖ്യമന്ത്രി - governments actions improves students quality says CM

അക്കാദമിക് വികസനത്തിനും കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി കിഫ്ബി മുഖേന 700 കോടി രൂപയുടെ പദ്ധതികള്‍ക്ക് സർക്കാർ ഭരണാനുമതി നൽകി.

നിലവാരമുള്ള പഠനാന്തരീക്ഷം വിദ്യാർഥികളുടെ നിലവാരം ഉയർത്തുന്നു  കട്ടപ്പന ഗവ കോളജിലെ പുതുതായി നിര്‍മിച്ച ലൈബ്രറി ബ്ലോക്ക്  കോളജുകളുടെ നിലവാരം ഉയർത്തുന്നു  വിദ്യാർഥികൾക്ക് നിലവാരം വർധിക്കുന്നു  good work of the government improves students quality says CM  governments actions improves students quality says CM  kattappana govt college
നിലവാരമുള്ള പഠനാന്തരീക്ഷം വിദ്യാർഥികളുടെ നിലവാരം ഉയർത്തുന്നുവെന്ന് മുഖ്യമന്ത്രി
author img

By

Published : Oct 28, 2020, 5:16 PM IST

Updated : Oct 28, 2020, 5:30 PM IST

ഇടുക്കി: നിലവാരമുള്ള പഠനാന്തരീക്ഷവും ഗുണമേന്മയുള്ള വിദ്യാഭ്യാസവും സര്‍ക്കാര്‍ ഒരുക്കി നൽകുന്നതിലൂടെ കലാലയങ്ങള്‍ ഉന്നത നിലവാരത്തിലേയ്ക്ക് എത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കട്ടപ്പന ഗവ കോളജില്‍ പുതുതായി നിര്‍മിച്ച ലൈബ്രറി ബ്ലോക്ക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ ഉദ്ഘാടനവും കിഫ്ബി മുഖേനയുള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

നിലവാരമുള്ള പഠനാന്തരീക്ഷം വിദ്യാർഥികളുടെ നിലവാരം ഉയർത്തുന്നുവെന്ന് മുഖ്യമന്ത്രി

കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക് വികസനത്തിനും കിഫ്ബി മുഖേന 700 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നൽകി. ഒരു വിദ്യാര്‍ഥിയെ മികച്ച മനുഷ്യനായി മാറ്റുകയെന്നതാണ് വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം. ലോകോത്തര നിലവാരത്തിലുള്ള കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ലബോറട്ടറികള്‍, ലൈബ്രറികള്‍, പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍, സൗരോര്‍ജ്ജ ലാബുകള്‍, കമ്മ്യൂണിറ്റി സ്‌കില്‍ സെന്‍ററുകള്‍ എന്നിവയെല്ലാം കലാലയങ്ങള്‍ ഉന്നത നിലവാരത്തിലേയ്‌ക്കെത്തുന്നതിന്‍റെ ഭാഗമാണ്. കേരളത്തിന്‍റെ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി രാജ്യത്തിന് മാതൃകയെന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരമ്പരാഗത കേരളീയ ശൈലിയില്‍ നാലുകെട്ട് മാതൃകയില്‍ 5.37 കോടി രൂപ ചെലവഴിച്ച് രണ്ട് നിലകളിലായിട്ടാണ് ആധുനിക സൗകര്യങ്ങളോടെ ലൈബ്രറി ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. വിശാലമായ റഫറന്‍സ് ഹാള്‍, ഡിജിറ്റല്‍ ലൈബ്രറി ഹാള്‍, റീഡിങ് റൂം, ഗവേഷക വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക റഫറന്‍സ് വിഭാഗം, റിപോഗ്രാഫിക് സെന്‍റര്‍, വിവിധ വിഷയങ്ങളിലായി 40000 പുസ്‌തകങ്ങള്‍, 5000 റഫറന്‍സ് ബുക്കുകള്‍, 130ല്‍ അധികം ജേര്‍ണലുകള്‍, 200 പേര്‍ക്ക് ഇരിക്കാവുന്ന വൈഫൈ സൗകര്യമുള്ള കോണ്‍ഫറന്‍സ് ഹാള്‍ എന്നീ സൗകര്യങ്ങള്‍ ലൈബ്രറിയുടെ മാറ്റ് കൂട്ടുന്നു.

2.55 കോടി രൂപ മുടക്കി മൂന്ന് നിലകളിലുള്ള രണ്ട് കെട്ടിടങ്ങളിലായാണ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിച്ചിരിക്കുന്നത്. വിദൂര സ്ഥലങ്ങളില്‍ നിന്ന് വന്ന് ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് വലിയ ആശ്വാസമാണ് ഈ ക്വാര്‍ട്ടേഴ്‌സ്. 12 ക്വാര്‍ട്ടേഴ്‌സുകളാണ് ഇവിടെ ഉള്ളത്. ഗ്രൂപ്പ് എ വിഭാഗത്തില്‍പെടുന്ന ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് ബെഡ് റൂം, ഒരു ഹാള്‍, രണ്ട് ടോയ്‌ലെറ്റ്, അടുക്കള തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. 7.13 കോടി രൂപ ചെലവില്‍ കിഫ്ബി പദ്ധതിയില്‍പ്പെടുത്തി ആധുനിക സൗകര്യത്തോടുകൂടിയ മൂന്ന് നിലയിലുള്ള അക്കാദമിക് ബ്ലോക്ക്, അനധ്യാപക ജീവനക്കാര്‍ക്കായുള്ള ക്വാര്‍ട്ടേഴ്‌സ്, ഗസ്റ്റ് ഹൗസ് എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.

Last Updated : Oct 28, 2020, 5:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.