ETV Bharat / state

കീടബാധ വ്യാപിക്കുന്നു; ഇഞ്ചികര്‍ഷകര്‍ പ്രതിസന്ധിയില്‍

കുമിള്‍ ബാധമൂലമുണ്ടാകുന്ന അഴുകൽ രോഗമാണ് കൃഷിയില്‍ വ്യാപകമായി ബാധിച്ചിരിക്കുന്നത്. ബാങ്ക് വായ്പയടക്കം എടുത്ത് നടത്തിയ കൃഷിയില്‍ നിന്നും ഒന്നും തിരിച്ച് കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്

author img

By

Published : Oct 14, 2019, 9:54 PM IST

Updated : Oct 14, 2019, 10:19 PM IST

കീടബാധ വ്യാപിക്കുന്നു; ഇഞ്ചികര്‍ഷകര്‍ പ്രതിസന്ധിയില്‍

ഇടുക്കി: മലയോരമേഖലയിലെ ഇഞ്ചി കര്‍ഷകരെ പ്രതിസന്ധിയിലാക്കി രോഗബാധയും, കീടശല്യവും. ഇലകള്‍ക്ക് പഴുപ്പ് വീണും, തണ്ടുകൾ ചീഞ്ഞും കൃഷി വ്യാപകമായി നശിക്കുകയാണ്. കുമിള്‍ ബാധമൂലമുണ്ടാകുന്ന അഴുകൽ രോഗമാണ് കൃഷിയില്‍ വ്യാപകമായി ബാധിച്ചിരിക്കുന്നത്. മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ പാട്ടത്തിനടക്കം സ്ഥലമെടുത്ത് ഏക്കർ കണക്കിന് സ്ഥലത്താണ് ഇഞ്ചികൃഷി നടത്തിയിരിക്കുന്നത്. എന്നാല്‍ രോഗബാധ കര്‍ഷക പ്രതീക്ഷകള്‍ തകിടം മറിക്കുകയാണ്. ബാങ്ക് വായ്പയടക്കം എടുത്ത് നടത്തിയ കൃഷിയില്‍ നിന്നും ഒന്നും തിരിച്ച് കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് കര്‍ഷകര്‍ പ്രതികരിച്ചു.

കീടബാധ വ്യാപിക്കുന്നു; ഇഞ്ചികര്‍ഷകര്‍ പ്രതിസന്ധിയില്‍

കീടബാധയേറ്റ ഇഞ്ചികള്‍ പറിച്ച് മാറ്റി ബോഡോ മിശ്രിതം പ്രയോഗിച്ചാല്‍ രോഗബാധയെ പ്രതിരോധിക്കാന്‍ കഴിയുമെന്നുമാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്ത വിധം രോഗബാധ വ്യാപകമായെന്ന് കർഷകർ പറയുന്നു.

Intro:ഇടവേളയ്ക്ക് ശേഷം ഹൈറേഞ്ചില്‍ ഇഞ്ചികൃഷി കൃഷി വ്യാപാകമാകുന്നു. എന്നാല്‍ രോഗബാധയും കീട ശല്യവും മൂലം കൃഷി നശിക്കുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. ഇലകള്‍ക്ക് പഴുപ്പ് വീണ് തണ്ടുകൾ ചീഞ്ഞ് കൃഷി വ്യാപകമായി നശിക്കുകയാണ്
Body:ഹൈറേഞ്ചിലെ കുടിയേറ്റകാലം തൊട്ട്‌ പ്രധാന കൃഷികളില്‍ ഒന്നായിരുന്നു ഇഞ്ചികൃഷി. എന്നാല്‍ വിലതകര്‍ച്ചയും കാലാവസ്ഥ വ്യതിയാനവും മൂലം ഹൈറേഞ്ചിലെ കര്‍ഷകര്‍ ഇഞ്ചികൃയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഇതിന് ശേഷം വീണ്ടും ഹൈറേഞ്ചില്‍ വ്യാപാകമായി കര്‍ഷകര്‍ ഇഞ്ചികൃഷി പുനരാരംഭിച്ചത്. മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ പാട്ടത്തിനടക്കം സ്ഥലമെടുത്ത് ഏക്കറ് കണക്കിന് സ്ഥലത്താണ് ഇഞ്ചികൃഷി നടത്തിയിരിക്കുന്നത്. എന്നാല്‍ കൃഷിയ്ക്കുണ്ടായിരിക്കുന്ന രോഗബാധ കര്‍ഷക പ്രതീക്ഷകള്‍ തകിടം മറിക്കുകയാണ്. ഇഞ്ചിയുടെ ഇലകള്‍ക്ക് പഴുപ്പ് ബാധിച്ച് പിന്നീട് തണ്ടുകള്‍ അഴുകി നശിക്കുകയാണ്. ഇതോടെ വളര്‍ച്ചയെത്താതെ ഇഞ്ചി നശിക്കും. ഇടവേളയ്ക്ക് ശേഷം പ്രതീക്ഷയോടെ ബാങ്ക് വായ്പയടക്കം എടുത്ത് നടത്തിയ കൃഷിയില്‍ നിന്നും ഒന്നും തിരിച്ച് കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.

ബൈറ്റ്..മേരി..കര്‍ഷക...Conclusion:ഇഞ്ചി കൃഷിയില്‍ നിന്നും മികച്ച ലാഭം പ്രതീക്ഷിച്ച കര്‍ഷകര്‍ കടക്കെണിയിലേയ്ക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കുമിള്‍ ബാധമൂലമുണ്ടാകുന്ന അഴുകൽ രോഗമാണ് കൃഷിയില്‍ വ്യാപകമായി ബാധിച്ചിരിക്കുന്നതെന്നും ഇത്തരത്തില്‍ കാണുന്ന ഇഞ്ചികള്‍ പറിച്ച് മാറ്റി ബോഡോ മിശ്രിതം പ്രയോഗിച്ചാല്‍ രോഗബാധയെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാന്‍ കഴിയാത്ത വിധം രോഗബാധ വ്യാപകമായയിരിക്കുകയാണ്.
Last Updated : Oct 14, 2019, 10:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.